കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.