Published : Oct 11, 2025, 07:10 AM ISTUpdated : Oct 11, 2025, 10:05 PM IST

ഷാഫിക്ക് മർദനമേറ്റ സംഭവം: ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണം, സ്വത്ത് മോഷ്ടിച്ചവരെ കണ്ടെത്തണം, കോൺഗ്രസ് മേഖലാ ജാഥകൾ 14 മുതൽ

Summary

ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.

sabarimala

10:05 PM (IST) Oct 11

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണം, സ്വത്ത് മോഷ്ടിച്ചവരെ കണ്ടെത്തണം, കോൺഗ്രസ് മേഖലാ ജാഥകൾ 14 മുതൽ

ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുക്കൾ മോഷ്ടിച്ചവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നു.  

Read Full Story

07:54 PM (IST) Oct 11

പുത്തൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ് - രണ്ടാം പ്രതിയും പിടിയിൽ

പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും പിടിയിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്

Read Full Story

07:41 PM (IST) Oct 11

വിവേക് കിരണിന്റെ ഇഡി സമൻസിലെ മെല്ലെപ്പോക്ക്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്

വിവേക് കിരണിന്റെ ഇ ഡി സമൻസിലെ മെല്ലെപ്പോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്

Read Full Story

07:04 PM (IST) Oct 11

ശബരിമല സ്വർണക്കൊള്ള - ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പടെ പത്ത് പ്രതികൾ, ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു

സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറും. കേസിൽ പത്ത് പേര്‍ പ്രതികളാണ്.

Read Full Story

06:41 PM (IST) Oct 11

ബേക്കറിയുടമായ വനിത ആത്മഹത്യ ചെയ്ത സംഭവം - കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റവും ചുമത്തി

ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Read Full Story

06:04 PM (IST) Oct 11

മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം - ലക്ഷ്യം മുഖ്യമന്ത്രിയെന്ന് മന്ത്രി വി ശിവൻകുട്ടി, വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

Read Full Story

04:49 PM (IST) Oct 11

ഭിന്നശേഷി സംവരണ നിയമന വിവാദം - ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

ഭിന്നശേഷി സംവരണ നിയമന വിവാദത്തിൽ സമവായ നീക്കവുമായി മന്ത്രി വി ശിവൻകുട്ടി. ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തി.

Read Full Story

03:55 PM (IST) Oct 11

ബം​ഗാളിൽ എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായി, ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ സംഭവം

ദുർ​ഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായത്.

Read Full Story

03:04 PM (IST) Oct 11

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അടച്ചു, ഉടൻ ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് നിർദേശം

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.

Read Full Story

02:59 PM (IST) Oct 11

'ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്'; വി ഡി സതീശൻ

യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസുകാർക്കെതിരെ ന‌‌‌ടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

 

Read Full Story

02:39 PM (IST) Oct 11

`ദേവസ്വം മന്ത്രി ഈഴവനാണ്, അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ല', വെള്ളാപ്പള്ളി നടേശൻ

ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

Read Full Story

01:21 PM (IST) Oct 11

ആഘോഷമായി ഫ്ലാഗ് ഓഫ്, അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ മാറ്റം വരുമെന്ന് മന്ത്രി, നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ

ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ. ഓഫീസുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിർദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്.

Read Full Story

01:10 PM (IST) Oct 11

വ‌ടക്കഞ്ചേരി ലൈഫ് മിഷൻ കേസ്; മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ്; 'എന്തുകൊണ്ട് തുടർനടപടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണം' - അനിൽ അക്കര

അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയി‌‌ട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു.

Read Full Story

12:43 PM (IST) Oct 11

കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്

കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകുമെന്ന് മന്ത്രി പി പ്രസാദ്.

Read Full Story

11:45 AM (IST) Oct 11

പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി, ട്രേഡിങ്ങിലൂടെ 40 ലക്ഷം കടമുണ്ടായി; കൂടുതൽ വിവരങ്ങൾ പുറത്ത്

പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. 

Read Full Story

11:35 AM (IST) Oct 11

ശബരിമല സ്വർണ്ണക്കൊള്ള - 'ഒന്നും മറയ്ക്കാനില്ല, എല്ലാ സത്യവും പുറത്തുവരട്ടെ'; ഒരാളെയും ദേവസ്വം ബോർഡ് സംരക്ഷിക്കില്ലെന്ന് പിഎസ് പ്രശാന്ത്

ന‌ടപ‌ടികൾ അടുത്ത യോ​ഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

Read Full Story

10:22 AM (IST) Oct 11

കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read Full Story

10:09 AM (IST) Oct 11

കോഴിക്കോട് ‌നിന്നും തലശ്ശേരി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിലുണ്ടായിരുന്നത് 8പേർ, ഒരാൾ മരിച്ചു

കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Read Full Story

10:04 AM (IST) Oct 11

ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; 'സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കണ്ട'; റൂറൽ എസ്പിക്കെതിരെ രാഹുൽ

പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

Read Full Story

09:42 AM (IST) Oct 11

വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം - കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read Full Story

07:35 AM (IST) Oct 11

മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; വിവേക് കിരണിന് സമൻസ് അയച്ചത് ലൈഫ് മിഷൻ കേസിൽ, ഹാജരായില്ലെന്ന് വിവരം

ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇഡി സമൻസ് അയച്ചത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻഡസ് അയച്ചിരിക്കുന്നത്.

Read Full Story

07:23 AM (IST) Oct 11

പൊലീസ് നടപടിക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ് - പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, 692 പേർക്കെതിരെയും കേസെടുത്തു

ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസ് നടപടിയിൽ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു.

Read Full Story

07:11 AM (IST) Oct 11

ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; മൂക്കിന് പൊട്ടൽ, 'നരനായാട്ട് ഒരിക്കലും മറക്കില്ലെ'ന്ന് ടി സിദ്ദിഖ്

പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ട‍ർമാർ അറിയിച്ചു.

07:10 AM (IST) Oct 11

സംഘർഷത്തിന് തുടക്കമിട്ടത് പേരാമ്പ്ര കോളേജിലെ തെരഞ്ഞെടുപ്പ്; പിന്നാലെ ഹർത്താൽ, പ്രകടനത്തിനിടയിൽ ഷാഫിക്ക് പരിക്ക്

പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

07:10 AM (IST) Oct 11

ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, സ്ട്രോങ്ങ് റൂം പരിശോധിക്കും, സംസ്ഥാനത്ത് ഇന്നും പ്രതിഷേധം

ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും.

 


More Trending News