പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. 

പത്തനംതിട്ട: പത്തനംതിട്ടയിൽ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. ഇത് തീർക്കാനായി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തുവെന്നും പൊലീസ് കണ്ടെത്തി.

മൂന്നുദിവസം മുമ്പ് ഒരു ലക്ഷം രൂപ ലതയോട് വായ്പ ചോദിച്ചിരുന്നു. ഇത് നൽകാതെ വന്നതിനെ തുടർന്ന് മാലയും വളകളും പണയം വെക്കാൻ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറി ആഭരണങ്ങൾ കവർന്നശേഷം വീടിന് തീ കൊളുത്തിയത്. ഭാര്യയുടെ ഓഹരി ട്രേഡിംഗിനെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആണ് ഭർത്താവ്. സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ ഇന്ന് പൊലീസ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തും.