പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും പിടിയിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്
തിരുവനന്തപുരം: കൊല്ലം പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും പിടിയിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഒന്നാം പ്രതിയായ അഖിലിൻ്റെ സഹോദരൻ അരുൺ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇടവട്ടം സ്വദേശി ഗോകുൽനാഥിനെയാണ് ഇരുവരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. അഖിലിൻ്റെയും ഗോകുലിൻ്റെ സഹോദരൻ്റെയും മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.



