Published : Sep 13, 2025, 09:15 AM ISTUpdated : Sep 13, 2025, 10:37 PM IST

Malayalam News live: കിളിമാനൂര്‍ അജ്ഞാത വാഹനമോടിച്ച് വയോധികൻ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനം

Summary

രാജ്യവ്യാപക SIR പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടി തുടങ്ങിയെന്ന് സുപ്രീംകോടതിയെ അറിയിച്ചു. പുതുവർഷത്തിൽ രാജ്യത്ത് പുതിയ പട്ടിക എന്ന് സത്യവാങ്മൂലം.

KILIMANOOR elderly man accident death

10:37 PM (IST) Sep 13

കിളിമാനൂര്‍ അജ്ഞാത വാഹനമോടിച്ച് വയോധികൻ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനം

തിരുവനന്തപുരം കിളിമാനൂരിൽ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനം പൊലീസ് ഇന്‍സ്പെക്ടറുടേതെന്ന് കണ്ടെത്തി. പാറശ്ശാല എസ്‍എച്ച്ഒയുടെ വാഹനമാണ് വയോധികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയത്

Read Full Story

09:54 PM (IST) Sep 13

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, തീപിടിച്ചത് കണ്ട് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു

എറണാകുളം അമ്പലമുകളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാര്‍ ഓടിച്ചുകൊണ്ടിരുന്നയാള്‍ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു

Read Full Story

09:31 PM (IST) Sep 13

'ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമം'; ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരിക കേസരിയിൽ ലേഖനം

ക്രൈസ്തവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖവാരികയായ കേസരിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റിന്‍റെ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം

Read Full Story

09:09 PM (IST) Sep 13

കുടുംബ വഴക്ക് - ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ഇടുക്കി ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ഉപ്പുതറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ ആക്രമണം സഹിക്ക വയ്യാതെ മകളെ അച്ഛൻ കൂട്ടിക്കൊണ്ടുപോയിരുന്നു. 

Read Full Story

08:46 PM (IST) Sep 13

കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തും; പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ

കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനായി പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ തീരുമാനം. ദില്ലിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം. 

Read Full Story

08:33 PM (IST) Sep 13

രാജീവ് സദാനന്ദന്‍റെ വിമര്‍ശനം; കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ല, എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ലെന്ന് കെകെ ശൈലജ

ആരോഗ്യരംഗത്ത് കേരളം ഒന്നാമതെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ പറയാനാകില്ലെന്നും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. ആരോഗ്യമേഖലയിൽ എല്ലാം പരിഹരിച്ചുവെന്ന് പറയാനാകില്ലെന്നും ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ടെന്നും മുൻ മന്ത്രി പറഞ്ഞു

Read Full Story

07:59 PM (IST) Sep 13

എൻഎം വിജയന്‍റെ മരുമകളുടെ ആത്മഹത്യാശ്രമം; പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല, കരാര്‍ ഉണ്ടായിരുന്നുവെന്ന് ടി സിദ്ദീഖ്, 'എംഎൽഎ ഓഫീസ് ഡിവൈഎഫ്ഐ ആക്രമിച്ചു'

വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണങ്ങള്‍ നിഷേധിച്ച് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദീഖ്. എൻഎം വിജയന്‍റെ കുടുംബവുമായി കരാറുണ്ടായിരുന്നുവെന്നും പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ലെന്നും ടി സിദ്ദീഖ്.

Read Full Story

07:51 PM (IST) Sep 13

എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമം; കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പ്, അന്വേഷണം വേണമെന്ന് കെകെ ശൈലജ

എൻഎം വിജയൻ്റെ മരുമകളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം നേതാവ് കെകെ ശൈലജ രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ശൈലജ

Read Full Story

07:28 PM (IST) Sep 13

തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുട്ടി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൂൾ പൂട്ടിയ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയാണ്.

Read Full Story

06:34 PM (IST) Sep 13

വലിയൊരു ശബ്ദം കേട്ടു, മകനെയും വിളിച്ച് വീട്ടമ്മ പുറത്തേക്കോടി‌; വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ് ഏരൂർ കുളത്തൂപ്പുഴ റോഡിൽ കാഞ്ഞുവയലിന് സമീപം അപകടത്തിൽപ്പെട്ടത്.

Read Full Story

06:20 PM (IST) Sep 13

ഹോസ്റ്റലിൽ ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; വാർഡനെ അറസ്റ്റ് ചെയ്ത് പൊലീസ്

പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു കുട്ടികൾ ഹോസ്റ്റലിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടി പീഡനം നേരിട്ടതെന്ന് പൊലീസ് പറയുന്നു.

Read Full Story

05:47 PM (IST) Sep 13

ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്രിവാദിയും യുവാവും മുങ്ങി മരിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. ദുർമന്ത്രവാദ ക്രിയകൾക്കുശേഷം ഇരുവരും പുഴയിലിറങ്ങുകയപ്പോഴാണ് അപകടമുണ്ടായത്

Read Full Story

05:31 PM (IST) Sep 13

'പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് എനിക്ക് നേരെയുള്ള സൈബർ ആക്രമണം'; റിനി ആന്‍ ജോര്‍ജ്

പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആൻ ജോര്‍ജ്. കമന്‍റ് ഇടുന്നവരുടെ പിന്നിലുള്ളവരെയടക്കം കണ്ടുപിടിക്കുന്നതിനാണ് പരാതി നൽകിയതെന്നും റിനി പറഞ്ഞു

Read Full Story

05:23 PM (IST) Sep 13

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു.

Read Full Story

04:55 PM (IST) Sep 13

'നേപ്പാൾ ജനതയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധം, പുതിയ നേതൃത്വം സമാധാനം കൊണ്ടുവരട്ടെ' - മോദി

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എന്നും മോദി പറഞ്ഞു. നേപ്പാളിലെ യുവാക്കൾ തെരുവുകൾ ഇപ്പോൾ വൃത്തിയാക്കുന്നത് നല്ല കാഴ്ചയാണെന്നും മോദി കൂട്ടിച്ചേർത്തു.

Read Full Story

04:34 PM (IST) Sep 13

'എൻഎം വിജയന്‍റെ കുടുംബത്തെ പാര്‍ട്ടി സഹായിക്കുന്നത് വിശാല മനസ്കത'; പത്മജയുടെ ആത്മഹത്യാശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ. പാര്‍ട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അത് ഒരു കരാറിന്‍റെയും അടിസ്ഥാനത്തില്‍ അല്ലെന്നും വിശാല മനസ്കതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.  

Read Full Story

04:05 PM (IST) Sep 13

യുവ നേതാവിനെതിരായ ആരോപണം - സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി നടി റിനി ആൻ ജോർജ്

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്

Read Full Story

03:34 PM (IST) Sep 13

ബിൽജിത്തിന്റെ ഹൃദയം ഇനി ആവണിയിൽ സ്പന്ദിക്കും, 48 മണിക്കൂർ നിർണായകം, 6 പേർ കൂടി ജീവിതത്തിലേക്ക് തിരികെ നടക്കും

എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് പുലർച്ചെയോടെ പൂർത്തിയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിൽജിത്തിന്‍റെ മറ്റ് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.

Read Full Story

03:08 PM (IST) Sep 13

മോ​ദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺ​ഗ്രസിനെതിരെ ദില്ലി പൊലീസിൽ പരാതി നൽകി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബിജെപി പ്രവർത്തകനാണ് പരാതി നൽകിയത്

Read Full Story

02:42 PM (IST) Sep 13

എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു, ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍; ഗുരുതര പരിക്കുകൾ ഇല്ലെന്ന് പൊലീസ്

വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

02:37 PM (IST) Sep 13

മതേതര സര്‍ക്കാര്‍ എന്തിനാണ് മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തുന്നത്? സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുമായി സമസ്ത

സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. മതേതര സർക്കാർ എന്തിനാണ് ന്യൂനപക്ഷ സംഗമം നടത്തുന്നതെന്നാണ് സമസ്ത നേതാവിൻ്റെ വിമർശനം

Read Full Story

02:22 PM (IST) Sep 13

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍ക്കാം, ബില്‍ അംഗീകരിച്ച് മന്ത്രിസഭ; സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം

സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ ചന്ദനകൃഷി പ്രോത്സാഹനം സാധ്യമാകുമെന്ന് വനം മന്ത്രി.

Read Full Story

01:38 PM (IST) Sep 13

കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോൾ അമ്മ കണ്ടത് തുടയിലെ പാടുകൾ; നാലരവയസുകാരനെ അംഗനവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിപ്പിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്

Read Full Story

01:14 PM (IST) Sep 13

വിജില്‍ തിരോധാന കേസ്; മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിന് ശേഷമുള്ള വഴിത്തിരിവ്, ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയില്‍

കോഴിക്കോട് വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിന്‍റെ പിടിയില്‍. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.

Read Full Story

12:13 PM (IST) Sep 13

പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; റോഡ് മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് തിരിച്ചു; സംസ്ഥാനത്ത് കനത്ത സുരക്ഷ

സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.

Read Full Story

12:00 PM (IST) Sep 13

ബൈക്കില്‍ ബസ് ഇടിച്ചു, റോഡില്‍ വീണ സ്ത്രീയുടെ കൈയ്യിലൂടെ ടയര്‍ കയറിയിറങ്ങി, ദാരുണം

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അപകടം. ബൈക്കില്‍ ബസ് ഇടിച്ചു ബൈക്ക് ബസിലിടിച്ച് റോഡിൽ വീണ സ്ത്രീയുടെ കൈയ്യിലൂടെ ടയര്‍ കയറിയിറങ്ങി

Read Full Story

11:52 AM (IST) Sep 13

നായ ബൈക്കിന് കുറുകെ ചാടി അപകടം, മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം; മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്.

Read Full Story

11:14 AM (IST) Sep 13

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും.

Read Full Story

10:40 AM (IST) Sep 13

'കേരളത്തിലെ പൊലീസ് തീവ്രവാദികളെപ്പോലെ'; ഡിവൈഎഫ്ഐ നേതാവിന്റേത് ​ഗൗരവതരമായ വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ്

തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

Read Full Story

10:33 AM (IST) Sep 13

3 പേര്‍ മരിച്ച അപകടം, ഗർഭിണിയായ യുവതിയും മൂന്നു വയസ്സുകാരിയും രക്ഷപ്പെട്ടത് അത്ഭുതകരമായി; ഹാസനിലെ അപകടത്തിന് പിന്നാലെ കര്‍ണാടകയില്‍ വീണ്ടും വാഹനാപകടം

ബെംഗളൂരുവിൽ വീണ്ടും വാഹനാപകടം. ഇന്നലെ ഹാസനില്‍ 9 പേര്‍ മരിച്ച അപകടത്തിന് പിന്നാലെയാണ് കാമാക്ഷി പാളയത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്

Read Full Story

10:11 AM (IST) Sep 13

മൂന്നാം ക്ലാസുകാരന്റെ ജീവിതപാഠം, 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്...' പക്ഷേ ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ, വൈറലായി പോസ്റ്റ്

പരാജയത്തേക്കാൾ നൊമ്പരപ്പെടുത്തുന്നത് മറ്റുള്ളവരുടെ പരിഹാസമാണെന്ന് ഉത്തരക്കടലാസിൽ കുറിച്ച മൂന്നാം ക്ലാസുകാരനെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്" എന്ന് നാരങ്ങാ സ്പൂൺ കളിയുടെ നിയമാവലിയിൽ കുട്ടി കുറിച്ചത് വൈറലായി.
Read Full Story

10:07 AM (IST) Sep 13

'ഒരുപാട് പ്രതീക്ഷയോടെ ലഭിച്ച ജോലിയാണിത്, 5 മാസമായി കാത്തിരിക്കുന്നു'; കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ പ്രതികരിച്ച് അനുരാഗ്

കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് കെഎസ് അനുരാഗ്. നിയമനം ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് അനുരാഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story

09:28 AM (IST) Sep 13

ഹാസനിലെ വാഹനാപകടം; മരണം 9 ആയി, 29 പേര്‍ക്ക് പരിക്ക്, മരിച്ചവരില്‍ 4 വിദ്യാര്‍ത്ഥികളും

കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്

Read Full Story

09:16 AM (IST) Sep 13

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read Full Story

09:16 AM (IST) Sep 13

ശരത്തിനെതിരെ നടപടി വന്നേക്കും

സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. ശരത്തിനെതിരെ പാർട്ടി നടപടി വരുമെന്നാണ് സൂചന. വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം.

Read Full Story

09:16 AM (IST) Sep 13

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു.


More Trending News