കോഴിക്കോട് ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ഭാര്യക്ക് അപകടം. ബൈക്കില്‍ ബസ് ഇടിച്ചു ബൈക്ക് ബസിലിടിച്ച് റോഡിൽ വീണ സ്ത്രീയുടെ കൈയ്യിലൂടെ ടയര്‍ കയറിയിറങ്ങി

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ ബസിടിച്ച് റോഡില്‍ വീണ സ്ത്രീയുടെ കൈയ്യിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. കുറ്റ്യാടി കുമ്പളച്ചോല സ്വദേശിനി കുന്നത്തുണ്ടയില്‍ നളിനി(48)ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത 66 ല്‍ ഇന്നലെ വൈകീട്ട് 4:30ഓടെയാണ് അപകടം നടന്നത്. തലശ്ശേരിയില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന ജനപുഷ്പം ബസാണ് നളിനിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ തട്ടിയത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ നളിനിയുടെ കൈക്ക് മുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. 

രക്ഷാപ്രവർത്തനം നടത്തി നാട്ടുകാർ

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.