Published : Nov 13, 2025, 05:51 AM ISTUpdated : Nov 13, 2025, 11:32 PM IST

Malayalam News live: സഫാരിക്കിടെ നിർത്തിയിട്ട വാഹനത്തിന്റെ ​ഗ്രില്ലിലേക്ക് ചാടിക്കയറി പുളളിപ്പുലി; ആക്രമണത്തിൽ യുവതിയുടെ കൈക്ക് പരിക്ക്

Summary

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.

leopard attack

11:32 PM (IST) Nov 13

സഫാരിക്കിടെ നിർത്തിയിട്ട വാഹനത്തിന്റെ ​ഗ്രില്ലിലേക്ക് ചാടിക്കയറി പുളളിപ്പുലി; ആക്രമണത്തിൽ യുവതിയുടെ കൈക്ക് പരിക്ക്

നിർത്തിയിട്ട വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി, ചെറിയ ദ്വാരത്തിലൂടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തിൽ വഹീദയുടെ കൈക്കാണ് പരിക്കേറ്റത്.

Read Full Story

11:18 PM (IST) Nov 13

അന്തർ സംസ്ഥാന നികുതിപിരിവ്; സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നു

സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്.

Read Full Story

10:20 PM (IST) Nov 13

നവീൻബാബു കേസിൽ എസ്ഐടി അം​ഗമായിരുന്ന റിട്ട. എസിപി രത്നകുമാർ ശ്രീകണ്ഠാപുരത്ത് സിപിഎം സ്ഥാനാർത്ഥി

കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ ഡിവിഷനിലാണ് മുന്‍ എസിപി ടി കെ രത്നകുമാര്‍ മത്സരിക്കുന്നത്. പിപി ദിവ്യ പ്രതിയായ കേസില്‍ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Read Full Story

09:23 PM (IST) Nov 13

വിയ്യൂർ ജയിലിൽ തടവുകാർ ജീവനക്കാരനെ ആക്രമിച്ചു; തടയാൻ ശ്രമിച്ച തടവുകാരനും പരിക്കേറ്റു, 2 പേർ ആശുപത്രിയിൽ

ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Full Story

07:54 PM (IST) Nov 13

ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴി

Read Full Story

07:07 PM (IST) Nov 13

ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; തെളിവില്ല, പ്രതികളെ വെറുതേവിട്ട് കോടതി

ഭാര്യാ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ പ്രതികളെ കോടതി വെറുതേവിട്ടു

Read Full Story

06:35 PM (IST) Nov 13

ഒരാഴ്ച കാത്തിരിക്കും, തീരുമാനം ആയില്ലെങ്കില്‍ നിരാഹാര സമരം; ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിനൊരുങ്ങുന്നു

ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു

Read Full Story

05:23 PM (IST) Nov 13

ബി എസ് യെദിയൂരപ്പയ്ക്ക് തിരിച്ചടി, പോക്സോ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി കർണാടക ഹൈക്കോടതി

ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയ്ക്ക് തിരിച്ചടി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

Read Full Story

04:50 PM (IST) Nov 13

ലതിക സുഭാഷ് കോട്ടയം ന​ഗരസഭയിലെ തിരുനക്കര വാർഡിൽ മത്സരിക്കും; ന​ഗരസഭയിൽ എൻസിപിക്ക് നൽകിയ ഏകസീറ്റ്

നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണിത്. നിയമസഭ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ എത്തിയതാണ് ലതിക സുഭാഷ്.

Read Full Story

04:20 PM (IST) Nov 13

ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം

Read Full Story

04:11 PM (IST) Nov 13

വീട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ശ്രമിച്ചിട്ടും നടന്നില്ല, ഒടുവിൽ രക്ഷകരായി ട്രോമാകെയര്‍, കൈവിരലിൽ കുടുങ്ങി മോതിരം ഊരിയെടുത്തു

തമിഴ്നാട് സ്വദേശിയായ കുപുസ്വാമിയുടെ വിരലിൽ കുടുങ്ങിയ മോതിരം പാണ്ടിക്കാട് ട്രോമാ കെയർ വളന്റിയർമാർ സുരക്ഷിതമായി നീക്കം ചെയ്തു. വേദനയെ തുടർന്ന് സഹായം തേടിയ അദ്ദേഹത്തെ, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ടീം രക്ഷിച്ചത്.  

Read Full Story

03:47 PM (IST) Nov 13

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു

പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തിരുന്നു.

Read Full Story

03:43 PM (IST) Nov 13

അരൂർ ​ഗർഡർ അപകടം; അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാലുടൻ പണം കൈമാറും, അപകടം മനപ്പൂർവ്വം സംഭവിച്ചതല്ല, പ്രതികരിച്ച് ഹൈവേ കരാർ കമ്പനി ജീവനക്കാരൻ

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഹൈവേ കരാർ കമ്പനി ജീവനക്കാരൻ സിബിൻ

Read Full Story

03:03 PM (IST) Nov 13

വയോധികനെ വെർച്വൽ അറസ്റ്റിലാക്കി തട്ടാൻ ശ്രമിച്ചതി 45 ലക്ഷം, ബാങ്ക് അധികൃതരുടെ ഇടപെടലില്‍ പൊളിഞ്ഞത് വൻ തട്ടിപ്പ്

സൈബർ തട്ടിപ്പ് ശ്രമം പൊളിച്ച് ബാങ്ക് അധികൃതർ. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിൽ പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം

Read Full Story

02:48 PM (IST) Nov 13

ദില്ലി സ്ഫോടനം - ബിജെപിയെ ചൊടിപ്പിച്ചത് ചിദംബരത്തിൻ്റെ പ്രസ്താവന, കേന്ദ്രത്തെ കുറ്റപ്പെടുത്താതെ പിബി, ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ദില്ലി ഘടകം

രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനിടെ സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെയും ദില്ലി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും ചർച്ചയായി.

Read Full Story

02:30 PM (IST) Nov 13

റോഡിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റില്‍

ബെംഗളൂരുവിൽ റോഡിലെ പകപോക്കൽ വീണ്ടും. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

01:23 PM (IST) Nov 13

വിജയ സാധ്യതയുള്ള വാർഡിനായി ബിജെപിയിൽ പിടിയും വലിയും; പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്ത്, പാലക്കാട് തർക്കം തുടരുന്നു

മൂത്താൻത്തറ ശ്രീരാംപാളയം വാർഡിനായി ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്തെത്തി. മുൻ കൗൺസിലർ സുനിൽ മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി മധു എന്നിവരും വാർഡിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

Read Full Story

12:59 PM (IST) Nov 13

ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം

ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്ക്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

Read Full Story

12:47 PM (IST) Nov 13

രാവിലെ കോൺഗ്രസ് അം​ഗത്വം ലഭിച്ചു, പിന്നാലെ സ്വീകരണവും; വൈകിട്ടായപ്പോൾ പാർട്ടി വിട്ട് സിപിഎം നേതാവിന്റെ ഭാര്യാസഹോദരൻ

പാലക്കാട് അലനല്ലൂരിലെ വ്യാപാരി നേതാവും സിപിഎം നേതാവ് പി കെ ശശിയുടെ ഭാര്യാ സഹോദരനുമായ ബാബു മെക്രോടെക് രാവിലെ ലഭിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് വൈകിട്ടോടെ പിന്മാറി.  

Read Full Story

11:54 AM (IST) Nov 13

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യ ഹർജി തള്ളി, ഉടൻ അറസ്റ്റ് ചെയ്തേക്കും

ത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം.

Read Full Story

11:37 AM (IST) Nov 13

ശബരിമല സ്വർണക്കൊള്ള - സന്നിധാനത്ത് ശാസ്ത്രീയ പരിശോധന, തന്ത്രിയോട് അനുമതി തേടി എസ്ഐടി

സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തന്ത്രി മഹേഷ് മോഹനരോട് അനുമതി തേടി എസ്ഐടി. ഈ തീർത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും.

Read Full Story

11:31 AM (IST) Nov 13

ചെങ്കോട്ട സ്ഫോടനം - ഫരീദാബാദ് സർവകലാശാലയിലെ 2 വിദ്യാർത്ഥികളെ കൂടി കസ്റ്റഡിയിൽ, മരണം 13ആയി, പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. ഇതുവരെ 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. 

Read Full Story

10:22 AM (IST) Nov 13

നമ്മളൊന്നും മണ്ടൻമാരല്ല, തെരെഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല; സിപിഐയെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

എൽഡിഎഫിൻ്റെയോ ആരുടെയോ വിജയമോ പരാജയമോ അല്ലെന്നും ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. 

Read Full Story

10:09 AM (IST) Nov 13

`ബിജെപി ഏജന്റോ?', ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ

കൊല്ലം ഡിസിസിയ്ക്ക് മുന്നില്‍ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ.താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. 

Read Full Story

10:06 AM (IST) Nov 13

ചെങ്കോട്ട സ്ഫോടനം - പ്രതികളുടെ മുറികളിൽ നിന്ന് ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി, ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്ന് സൂചന

ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോ​ഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.

Read Full Story

09:44 AM (IST) Nov 13

രാജ്യത്താദ്യം; ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അഹമ്മദാബാദ് കോടതി

മൂന്നു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തുകയും ചെയ്തതിൽ അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Read Full Story

09:16 AM (IST) Nov 13

ലക്ഷ്യം സ്ഫോടന പരമ്പര; ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ്. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു. 

Read Full Story

08:46 AM (IST) Nov 13

ഡോക്ടർ ഉമർ രാംലീല മൈതാനത്തിന് സമീപത്തെ പള്ളിയിൽ എത്തി; സ്ഫോടക വസ്തുക്കൾ കടത്തിയത് ചുവന്ന കാറിൽ, ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു

അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയിൽ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്. അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു.

Read Full Story

08:25 AM (IST) Nov 13

ദില്ലി സ്ഫോടനം - ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും കൈപ്പത്തി കണ്ടെത്തി

ചെങ്കോട്ടയ്ക്കടുത്തുള്ള ന്യൂ ലജ്പത് റായ് മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. 

Read Full Story

08:23 AM (IST) Nov 13

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് - ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

പത്മകുമാറിന്‍റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും.

Read Full Story

07:30 AM (IST) Nov 13

ദില്ലി സ്ഫോടനം - ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ; അന്വേഷണം ഊർജിതമാക്കി എൻഐഎ

ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടിലേറെ ഡോക്ടർമാർ കൂടി നെറ്റ്‍വർക്കിലുണ്ടെന്ന് നിഗമനം. ഭീകരർക്ക് കാർ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കെന്ന് ഡീലർ വെളിപ്പെടുത്തി. കൂടാതെ കാർ ഓടിച്ചിരുന്നത് ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധന ഫലം റിപ്പോർട്ട് പുറത്ത്.

Read Full Story

06:39 AM (IST) Nov 13

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. പിഎം ശ്രീ വിവാദത്തിന് ശേഷം ആദ്യമായാണ് സിപിഎം പിബി കൂടുന്നത്. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. 

Read Full Story

06:03 AM (IST) Nov 13

അരൂർ ​ഗർഡർ അപകടം - ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു.

Read Full Story

05:52 AM (IST) Nov 13

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതിയാണ് വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.

Read Full Story

05:52 AM (IST) Nov 13

പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഡ്രൈവർ മരിച്ചു

അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് രണ്ട് ഗര്‍ഡറുകള്‍ പതിക്കുകയായിരുന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചതായാണ് നി​ഗമനം.

Read Full Story

More Trending News