ഭാര്യാ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ പ്രതികളെ കോടതി വെറുതേവിട്ടു
പത്തനംതിട്ട: ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ പ്രതികളെ കോടതി വെറുതേവിട്ടു. അഡ്വ. പ്രശാന്ത് വി. കുറുപ്പ് അടക്കം നാല് പ്രതികളെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് വെറുതേവിട്ടത്. കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി മധുബാബു, പത്തനംതിട്ട സിഐ ആയിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിധി.
ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് അവരുടെ സുഹൃത്തിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ പ്രശാന്ത് വി കുറിപ്പിന്‍റെ ഭാര്യയായിരുന്ന യുവതി, കൈപ്പെട്ടൂര്‍ സ്വദേശിയായ പരാതിക്കാരന്‍ എന്നിവര്‍ കേസിലെ പ്രധാന സാക്ഷികളായിരുന്നു. തെളില്ലെന്നുകണ്ട് കോടതി കേസ് തളളുകയാണ് ചെയ്തത്. മധു ബാബു പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെകട്ര്‍ ആയിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസാണിത്. വ്യക്തി വിരോധ തീര്‍ക്കാര്‍ മധു ബാബു- തനിക്കെതിരെ കളളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് നേരത്തെ പ്രശാന്ത് ആരോപിച്ചിരുന്നു.


