ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയ്ക്ക് തിരിച്ചടി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയ്ക്ക് തിരിച്ചടി. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ തുടരാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം അത്യാവശ്യ ഘട്ടത്തിലൊഴിച്ച് വിചാരണയുടെ പേരിൽ യെദിയൂരപ്പയെ വിളിച്ചു വരുത്തരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 2024 ൽ ഫെബ്രുവരിയിൽ കേസിന്‍റെ ആവശ്യത്തിന് സഹായം തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിലാണ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.


