നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണിത്. നിയമസഭ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ എത്തിയതാണ് ലതിക സുഭാഷ്.
കോട്ടയം: കോട്ടയം: ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും. കോട്ടയം നഗരസഭ തിരുനക്കര വാർഡിൽ ലതികയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണിത്. നിയമസഭ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ എത്തിയതാണ് ലതിക സുഭാഷ്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിത്വം എന്നാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം. പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എൻസിപി ഏൽപിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകൾക്ക് നിഷേധിച്ചപ്പോൾ ആണ് 2021ൽ പ്രതിഷേധിച്ചത്. എല്ലാ കാലത്തും മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് സീറ്റ് കൊടുത്തിട്ട് ഞാൻ അധ്യക്ഷ ആയപ്പോൾ സീറ്റ് കിട്ടിയില്ല. എൽഡിഎഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാർട്ടിക്കും പ്രവർത്തകർക്കും വിധേയമായി പ്രവർത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ലതികാ സുഭാഷ് പറഞ്ഞു.



