ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതിയാണ് വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും വിഷയം പരിഗണിക്കുക. ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

