ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാർ ജീവനക്കാരനേയും മറ്റൊരു തടവുകാരനെയും ആക്രമിച്ചു. ജീവനക്കാരനായ അഭിജിത്ത്, തടവുകാരനായ റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് കേസിലെ പ്രതി മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീൻ എന്നിവരാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം സെല്ലിൽ കയറാൻ വിസമ്മതിച്ച ഇവർ ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ആക്രമിക്കുന്നത് തടയുന്നതിനിടയാണ് മറ്റൊരു തടവുകാരന് പരിക്കേറ്റത്. മാവോയിസ്റ്റ് കേസിലെ പ്രതി ജയിലിൽ വച്ച് തുടർച്ചയായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.



