LIVE NOW
Published : Aug 13, 2026, 08:18 AM ISTUpdated : Aug 13, 2026, 09:25 PM IST

Malayalam news live: കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Summary

മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് ഏഷ്യാനെറ്റ്‌ ന്യൂസിന് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും.

Accident

09:25 PM (IST) Aug 13

കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.

Read Full Story

08:25 PM (IST) Aug 13

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക്; പാരിസ്ഥിതിക അനുമതി ലഭിച്ചു, ഇനി വേണ്ടത് കേന്ദ്ര കാബിനറ്റ് അനുമതി കൂടി

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ മതിയാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്.

Read Full Story

07:26 PM (IST) Aug 13

സുകുമാരൻ നായർക്കെതിരായ വിമർശനം - ഗണേഷ് കുമാറിനെ കരയോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമർശിച്ചതിൻ്റെ പേരിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻഎസ്എസ് യൂണിയൻ. ഗണേഷ് കുമാറിനെ കരയോഗത്തിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം

Read Full Story

07:08 PM (IST) Aug 13

ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയത്തിൽ സുപ്രീംകോടതി ഇടപെടൽ; കേരള ബിവറേജസ് കോർപ്പറേഷനും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും നോട്ടീസ്

മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ് നൽകി.

Read Full Story

06:50 PM (IST) Aug 13

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ചൂഷണം ചെയ്യുന്ന ഈ പ്രവണത നിയമപരമായ അവയവദാനത്തിലുള്ള വിശ്വാസം തകർക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി

Read Full Story

06:43 PM (IST) Aug 13

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല, മുന്നണി യോഗം വിളിച്ചാൽ ഉറപ്പായും ആവശ്യപ്പെടും; സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ ചർച്ച വന്നാൽ പ്രതിപക്ഷ ഉപ നേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

06:24 PM (IST) Aug 13

ശരീരത്തിൽ തുണിസഞ്ചി കെട്ടി പണം കടത്തിയ മഹാരാഷ്ട്ര സ്വദേശി എക്സൈസ് പിടിയിൽ

കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. ഈ സമയത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

Read Full Story

06:19 PM (IST) Aug 13

ബിൽ പാസായതിന് പിന്നാലെ ബോർഡും മാറ്റി; ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠൻ എംപി

കേരളം ബില്‍ പാര്‍ലമെന്‍റില്‍ പാസായതിന് പിന്നാലെ ഔദ്യോഗിക വസതിക്ക് മുന്നിലെ ബോര്‍ഡില്‍ മാറ്റം വരുത്തി വി കെ ശ്രീകണ്ഠന്‍ എംപി. മണ്ഡലമായ പാലക്കാടിന് ഒപ്പമുള്ള സംസ്ഥാനത്തിന്‍റെ പേര് കേരളം എന്ന് മാറ്റിയെഴുതി.

Read Full Story

06:10 PM (IST) Aug 13

കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് - മധുവും ശ്രീജേഷും ഉൾപ്പെടെ നാലു പ്രമുഖർക്ക് ആദരം

ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.കെ. രാധാകൃഷ്ണന് ഓണററി ഡി.എസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ് നൽകുന്നത്.

Read Full Story

05:52 PM (IST) Aug 13

മുഖ്യമന്ത്രി പൂർണമായും ആർഎസ്എസിന് കീഴടങ്ങി, വന്ദേമാതരം ഉത്തരവിൽ സതീശനെതിരെ എംവി ഗോവിന്ദൻ; എംഡിഎംഎ കേസിൽ കളവ് പറയുന്നുവെന്നും വിമർശനം

വന്ദേമാതരം ഉത്തരവിലും എംഡിഎംഎ കേസിലും മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ ആർഎസ്എസിന് പൂർണ്ണമായും കീഴടങ്ങിയെന്നും, എംഡിഎംഎ കേസിൽ പ്രതിയെ സംരക്ഷിക്കാൻ കള്ളം പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു

Read Full Story

05:31 PM (IST) Aug 13

ഖർഗെക്കെതിരായ 'ശുദ്ധികലശ'ത്തിൽ പ്രതിഷേധം ശക്തം, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്, നാളെ രാജ്യവ്യാപക പ്രതിഷേധം

ഹല്‍ദ്വാനിയില്‍ ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചെന്ന് പരാതി. ദളിതനായതുകൊണ്ട് അപമാനിച്ചുവെന്ന് ഖര്‍ഗെയുടെ പരാതിയിൽ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു, പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

Read Full Story

05:20 PM (IST) Aug 13

ദില്ലിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; മുൻകൂർ തുക തിരിച്ചു നൽകി റെയിൽവേ, സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു

Read Full Story

05:06 PM (IST) Aug 13

ഹലാൽ ഫായിദ തട്ടിപ്പ് - പാർട്ടി തട്ടിപ്പിന് കൂട്ടുനിന്നെന്ന് ടികെ ഗോവിന്ദൻ, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

സി പി എം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വ്യക്തമാക്കി

Read Full Story

04:37 PM (IST) Aug 13

എംഎസ്എഫ് നേതാവിനെ കാണാനില്ല; മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി എംഎസ്എഫ് നേതൃത്വം

പാലക്കാട് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫിൻ്റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടിപിയെ കാണാനില്ലെന്ന് പരാതി. മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി

Read Full Story

04:02 PM (IST) Aug 13

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് കൃത്യം രേഖപ്പെടുത്തണം; ഇടപെടാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് രേഖപ്പെടുത്താനായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കോടതി നേരിട്ട് ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ്

Read Full Story

03:49 PM (IST) Aug 13

എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കളവ്, ദീപലേഖയുടേത് 'സർക്കാർ സ്പോൺസേർഡ് മരണം'; വിമർശിച്ച് മുഹമ്മദ് റിയാസ്

എംഡിഎംഎ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ കളവാണെന്നും പ്രതിക്ക് മുഖ്യമന്ത്രിയുമായി മുൻപേ ബന്ധമുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം 'സർക്കാർ സ്പോൺസേർഡ്' ആണെന്നും അദ്ദേഹം വിമർശിച്ചു

Read Full Story

03:16 PM (IST) Aug 13

വത്തിക്കാന്റെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രി അംഗമായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വീണ്ടും നിയമിച്ചു

വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിൽ അംഗമായി വീണ്ടും നിയമിച്ചു. ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും

Read Full Story

03:07 PM (IST) Aug 13

മല്ലികാർജുൻ ഖർഗെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം, നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

മല്ലികാർജുൻ ഖർഗെ പ്രസംഗിച്ച വേദി ഒരു സംഘടന ശുദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്ന് ഖർഗെ. വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും കോൺഗ്രസ് അറിയിച്ചു

Read Full Story

01:37 PM (IST) Aug 13

ഫ്രഷ് കട്ട് പ്രവർത്തിക്കുന്നതിന് തടസ്സമില്ല, അടച്ചു പൂട്ടൽ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 20 വരെ തുടരും

ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ ഇന്ന് ഹാജരാക്കി. എന്നാൽ സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്.

Read Full Story

12:28 PM (IST) Aug 13

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.

Read Full Story

12:09 PM (IST) Aug 13

അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, 16പേരും ഹാജരായി

അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തക‌ർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു

Read Full Story

11:19 AM (IST) Aug 13

വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനം; ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്, ചർച്ച ചെയ്യാമെന്ന് നേതൃത്വം

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്

Read Full Story

09:47 AM (IST) Aug 13

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നൽകിയത്

Read Full Story

09:28 AM (IST) Aug 13

പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

പുത്തൂർ മൂഴിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Full Story

08:20 AM (IST) Aug 13

വാഗമണ്ണിലെ ഭൂമി കയ്യേറ്റം; പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി, ഹിയറിം​ഗ് നടത്തും

വാഗമണ്ണിലെ കയ്യേറ്റ ഭൂമിയുടെ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ലാൻഡ് അസൈൻമെൻറ് കമ്മറ്റി നിലവിലില്ലാത്ത സമയത്ത് കളക്ടറുടെ അനുമതി പോലും ഇല്ലാതെ നൽകിയ പട്ടയം ആണ് റദ്ദാക്കുന്നത്. അമേരിക്കയിലുള്ളവർ ബിനാമി പേരിലാണ് പട്ടയം നേടിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

 

08:19 AM (IST) Aug 13

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും

മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന്‌ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വഴി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. സ്പോൺസർമാരായി റിപ്പോട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെ ചട്ടങ്ങൾ പാലിക്കാതെയെന്നാണ് അന്വേഷണ റിപ്പോർട്ട്‌.

08:19 AM (IST) Aug 13

വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി, വൻ ആസൂത്രണമെന്ന് എഫ്ഐആർ

ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റി വീട് ഇടിച്ച് നിരത്താൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ദരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, കിടപ്പാടവും കടയും നഷ്‌ടമായ ദമ്പതികൾ ഇന്നലെ അന്തിയുറങ്ങിയത് തകർന്ന് കെട്ടിടത്തിന് സമീപമാണ്. ഇന്നലെ രാത്രി കല്ലേറ് ഉണ്ടായെന്നും ദമ്പതികൾ പറയുന്നു.

08:18 AM (IST) Aug 13

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


More Trending News