വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്റഫിനെ ഓഫീസ് അറ്റൻഡൻ്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിനും അതൃപ്തി ശക്തമായത്. ഇതോടെ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു നേതാക്കൾ. സ്റ്റാഫിൽ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത്‍ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാവിൻ്റെ നിയമനം.



