കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഒറ്റപ്പാലത്താണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ്സിന്റെ മുൻചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് സൈഡാക്കുകയായിരുന്നു. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News