യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.

11:06 PM (IST) Jul 16
ഇന്ന് കോഴിക്കോട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.
07:46 PM (IST) Jul 16
വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.
07:13 PM (IST) Jul 16
ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്.
06:41 PM (IST) Jul 16
എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്.
06:16 PM (IST) Jul 16
ജയ്പൂരിൽ നിന്നുള്ള റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ താരാചന്ദ് അഗർവാൾ എന്ന 71കാരനെക്കുറിച്ചുള്ള വാർത്ത ഇതിന് ഉദാഹരണമാണ്. 71ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം നേടി പ്രചോദനമായിരിക്കുകയാണ് താരാചന്ദ്.
06:03 PM (IST) Jul 16
തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്.
05:04 PM (IST) Jul 16
രാജ്യത്ത് കാർഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന എന്ന പേരിൽ പുതിയ പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചു
04:49 PM (IST) Jul 16
ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തി തുറന്ന് മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടമായി.
04:34 PM (IST) Jul 16
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 32കാരന് രോഗം സ്ഥിരീകരിച്ചു
04:03 PM (IST) Jul 16
54കാരിയായ ഉഷാമണിയെ ആണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്.
03:48 PM (IST) Jul 16
ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെയും മറ്റന്നാളും കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്
03:43 PM (IST) Jul 16
പാട്ടുകൾ തമ്മിലുള്ള താരതമ്യ പഠനം മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
03:30 PM (IST) Jul 16
25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
03:04 PM (IST) Jul 16
നിമിഷപ്രിയ കേസിൽ നിരവധി സങ്കീർണതകളുണ്ടെന്ന് മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
02:48 PM (IST) Jul 16
കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ചേർത്തടക്കമായിരുന്നു ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്ക്കരിച്ചത്.
02:39 PM (IST) Jul 16
രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താൻ അനുമതി നൽകാൻ തീരുമാനമായി.
02:30 PM (IST) Jul 16
നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്നും സലാം ചോദിച്ചു.
02:08 PM (IST) Jul 16
നെടുമങ്ങാട്-വലിയ മലയിൽ കെഎസ്ആർടിസി ബസ് തട്ടി ടൂവീലർ യാത്രികയ്ക്ക് ദാരുണാന്ത്യം.
01:33 PM (IST) Jul 16
നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ അംഗങ്ങൾ കാന്തപുരത്തെ കാണാനെത്തി
01:26 PM (IST) Jul 16
നീതി (ഖ്വിസാസ്) മാത്രമാണ് ആവശ്യമെന്നും ഒത്തുതീർപ്പിനോ ദയാധനത്തിനോ തയ്യാറല്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ വ്യക്തമാക്കി
01:03 PM (IST) Jul 16
ശബരിമല ട്രാക്ടർ യാത്രാ വിവാദത്തിൽ അജിത്‌കുമാറിനെ സംരക്ഷിച്ചും ഡ്രൈവറെ കുറ്റപ്പെടുത്തിയും കേസെടുത്തു
01:01 PM (IST) Jul 16
ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഇടങ്ങളിൽ ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചുവിടാനാണ് ആലോചന. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
12:58 PM (IST) Jul 16
12:38 PM (IST) Jul 16
12:23 PM (IST) Jul 16
കീം റാങ്ക് പട്ടിക റദ്ദാക്കില്ല. പ്രവേശന നടപടികളുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കേരള സിലബസ് വിദ്യാർത്ഥികൾക്ക് നിരാശ
12:15 PM (IST) Jul 16
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് സൂചന.
12:11 PM (IST) Jul 16
ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ രാജൻ
12:11 PM (IST) Jul 16
മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
11:48 AM (IST) Jul 16
കാരണവർ കൊലക്കേസ് പ്രതി ഷെറിന് മന്ത്രി ഗണേഷ് കുമാറുമായി വഴിവിട്ട ബന്ധമെന്ന് ആരോപണം
11:25 AM (IST) Jul 16
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.
11:23 AM (IST) Jul 16
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ.
11:23 AM (IST) Jul 16
പത്തനംതിട്ടയിലെ പാലക്കൽത്തകിടി സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ വേണമെന്ന് ആവശ്യപ്പെട്ട് സമരം
11:08 AM (IST) Jul 16
രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, കേരളത്തിന്‍റെ പ്രിയ സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി ഒപ്പം നിന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിക്കും വരെയും ശേഷവും വി എസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ അണിയറയിലെ നിശബ്ദ സാക്ഷിയാണ് വസുമതി
10:55 AM (IST) Jul 16
റജിസ്ട്രാർ അനിൽകുമാറിൻ്റെ ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസി മോഹൻ കുന്നുമ്മലിൻ്റെ ഉത്തരവ് നടപ്പായില്
10:55 AM (IST) Jul 16
ഇതിൻറെ വീഡിയോയും അന്ന് ശിവകുമാർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി ശിവകുമാറിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.
10:41 AM (IST) Jul 16
മത പണ്ഡിതനെന്ന നിലയിൽ നടത്തിയ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് വഴിവെച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദൻ വ്യക്തമാക്കി.
10:33 AM (IST) Jul 16
2016ലെ തെരഞ്ഞെടുപ്പ് കാലത്ത് വന്‍തുകയുമായി എത്തിയ അദാനിയുടെ ആള്‍ക്കാരെ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചയച്ചെന്ന് അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ
10:21 AM (IST) Jul 16
റെയിൽവേ ഗേറ്റ് അടച്ചെന്ന് പങ്കജ് കുമാർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്
10:20 AM (IST) Jul 16
ജയിലിൽ എത്താനിടയായ കേസിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറയാത്തതിനാണ് മർദനമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം
10:17 AM (IST) Jul 16
എട്ടാം തിയ്യതി മുതൽ 12 -ാം തിയ്യതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.