നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ അംഗങ്ങൾ കാന്തപുരത്തെ കാണാനെത്തി

കോഴിക്കോട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല. വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട്. ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തത്. മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിൽ അഭിപ്രായം ഐക്യമില്ലെന്നും ആക്ഷൻ കമ്മിറ്റിയംഗം സജീവ് കുമാർ പറഞ്ഞു.

മർക്കസിൽ വന്നത് കാന്തപുരത്തെ നേരിൽ കണ്ട് നന്ദി പറയാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദിയാധനം എത്രയാണെങ്കിലും കൊടുക്കാൻ തയ്യാറാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞത് കാന്തപുരത്തിന്റെ ഇടപെടലിലാണ്. യമനിലെ ഇപ്പോഴത്തെ ചർച്ചകൾ ആശാവാഹമാണ്. മർക്കസ് വഹിച്ചത് സുപ്രധാന പങ്കാണ്. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ, വാർത്തകൾ എന്നിവ നമ്മൾ അറിയുന്നതിനെക്കാൾ വേഗത്തിൽ യമിനിൽ എത്തുന്നുണ്ട്. വളരെ സൂക്ഷ്മതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷൻ കമ്മിറ്റിക്ക് നേരത്തെ തലാലിന്റെ കുടുംവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും കാന്തപുരത്തിന്റെ ഇടപെടൽ ആണ് ഇതിന് വഴി ഒരുക്കിയത് അദ്ദേഹം പറഞ്ഞു. ആർക്കും അറിയാത്ത നൂറുകണക്കിന് പേർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂവൽ ജെറോമിന്റെ ചില പ്രതികരണങ്ങൾ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

YouTube video player