ഇന്ന് കോഴിക്കോട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.

കോഴിക്കോട്: പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഇന്ന് കോഴിക്കോട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത കമ്മിറ്റിയിലാണ് തീരുമാനം.

പി കെ ദിവാകരനെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് വടകര മേഖലയിൽ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് അണികൾ കൂട്ടമായി വിട്ടുനിന്നു പ്രതിഷേധിച്ചിരുന്നു. വടകരയിൽ പാർട്ടിയിൽ ഐക്യം കൊണ്ടുവരാൻ വേണ്ടിയാണ് ദിവാകരനെ തിരിച്ചെടുത്തത്. മുൻ ജില്ലാ സെക്രട്ടറി പി മോഹനന്റെ സമ്മർദ്ദത്തെ തുടർന്നാണ് ദിവാകറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി ആക്ഷേപം ഉണ്ടായിരുന്നു. വടകര മേഖലയിൽ നിന്നുള്ള ജനകീയ നേതാവാണ് മുൻ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി കെ ദിവാകരൻ.