എട്ടാം തിയ്യതി മുതൽ 12 -ാം തിയ്യതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.
പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശം നൽകി. നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. എട്ടാം തിയ്യതി മുതൽ 12 -ാം തിയ്യതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.


