മത പണ്ഡിതനെന്ന നിലയിൽ നടത്തിയ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് വഴിവെച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദൻ വ്യക്തമാക്കി.
കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസല്യാരെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടാണ് സന്ദർശനം. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. മത പണ്ഡിതനെന്ന നിലയിൽ നടത്തിയ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് വഴിവെച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദൻ വ്യക്തമാക്കി. കാന്തപുരം നടത്തിയത് മനുഷ്യത്വപരമായ ഇടപെടലാണെന്നും മോചനത്തിന് വേണ്ടിയുളള ചർച്ചകൾ തുടരുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.



