ജയിലിൽ എത്താനിടയായ കേസിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറയാത്തതിനാണ് മർദനമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം
ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ തടവുകാരന് സഹ തടവുകാരുടെ ക്രൂരമർദനമേറ്റു. സഹ തടവുകാരായ അഞ്ചു പേർ ചേർന്നാണ് മറ്റൊരു തടവുകാരനെ മർദിച്ചത്. ജയിലിൽ എത്താനിടയായ കേസിനെ പറ്റി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറയാത്തതിനാണ് മർദനമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇന്നലെ അർധരാത്രിയാണ് സംഭവം.
സഹതടവുകാരായ അഞ്ചു പേർ ചേർന്ന് ഈ തടവുകാരനെ മർദിക്കുകയായിരുന്നു. തുടർന്ന് മർദനമേറ്റ തടവുകാരനെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തു.


