Published : Oct 18, 2025, 08:20 AM ISTUpdated : Oct 18, 2025, 09:51 PM IST

കയറല്ലേ... കയറല്ലേയെന്ന് വിളിച്ച് കൂവി യാത്രക്കാ‌ർ, എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, അച്ഛനും മകൾക്കും പരിക്ക്

Summary

ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസിൽ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ബെംഗളൂരുവിൽ നിന്ന് കിട്ടിയ നിർദ്ദേശം പ്രകാരമാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും അവർക്ക് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നും പോറ്റി മൊഴി നൽകി. പോറ്റി പറഞ്ഞതനുസരിച്ച് ആ 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിൻ്റെ നീക്കം.

Train Accident in Ernakulam

09:51 PM (IST) Oct 18

കയറല്ലേ... കയറല്ലേയെന്ന് വിളിച്ച് കൂവി യാത്രക്കാ‌ർ, എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, അച്ഛനും മകൾക്കും പരിക്ക്

അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ചപ്പോൾ വീണാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്

Read Full Story

09:20 PM (IST) Oct 18

കോഴിക്കോട് പുല്ലാളൂരില്‍ ദുരന്തം; വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റു, യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്

Read Full Story

08:26 PM (IST) Oct 18

'ഇന്ദ്രജിത്ത് ജോലിക്ക് പോയത് 4 ദിവസം മുമ്പ്, ശ്രീരാ​ഗ് കഴിഞ്ഞ തിങ്കളാഴ്ച'; മൊസാംബിക് ബോട്ട് അപകടത്തിൽ കാണാതായ മലയാളികൾക്കായി പ്രാർത്ഥനയോടെ നാട്

എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Read Full Story

07:53 PM (IST) Oct 18

ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിര്‍ദേശം

സംസ്ഥാനത്ത് തുലാമഴയെ തുടര്‍ന്ന് നാശനഷ്ടം. മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്

Read Full Story

07:23 PM (IST) Oct 18

തിരുവനന്തപുരത്ത് പായസത്തല്ല്; വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേര്‍ പാഴ്സല്‍ ചോദിച്ചു, കിട്ടാത്തതോടെ പായസക്കട തകർത്തു

തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Read Full Story

07:08 PM (IST) Oct 18

'നാമജപ കേസുകൾ പിന്‍വലിക്കും', ഉറപ്പു നല്‍കി വിഡി സതീശൻ; വിശ്വാസ സംരക്ഷണ സംഗമത്തിൽ സർക്കാരിനും രൂക്ഷ വിമർശനം

പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Read Full Story

07:03 PM (IST) Oct 18

ശബരിമല സ്വർണക്കൊള്ള; 'യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറി'; വീണ്ടും ​ഗൂഢാലോചന വാദവുമായി മന്ത്രി വാസവൻ

യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Full Story

06:31 PM (IST) Oct 18

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തി

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം. വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു

Read Full Story

05:50 PM (IST) Oct 18

എണ്ണയില്‍ വഴുതുന്നു; ഇന്ത്യ യുഎസ് ബന്ധത്തിൽ പ്രതിസന്ധി, എന്നും പ്രതികരിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു

Read Full Story

05:25 PM (IST) Oct 18

ആ​ഗസ്റ്റ് 17 വിറകെടുക്കാൻ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; പളനിയുടെ മൊഴിയിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകി.

Read Full Story

04:52 PM (IST) Oct 18

കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി; കുട്ടികളെ പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു, കൈക്ക് പരിക്ക്

പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ വയസുള്ള അശ്വതിക്കാണ് ഇടിമിന്നലേറ്റത്

Read Full Story

04:33 PM (IST) Oct 18

പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം, 62കാരിയെ വെട്ടിപ്പരിക്കേൽപിച്ച് മോഷ്ടാവ്

താമസിക്കുന്ന ഷെഡ്ഡിന് പുറത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ വാതിൽ തുറന്ന ജാനുവിനെ പുറത്തേക്ക് വലിച്ചിട്ട് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു.

Read Full Story

04:29 PM (IST) Oct 18

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

Read Full Story

04:12 PM (IST) Oct 18

ഭാരതപ്പുഴയിൽ ചാടി മരിക്കുകയാണെന്ന് സന്ദേശം, 3 ദിവസത്തെ തെരച്ചിൽ, ഒടുവിൽ വൻ ട്വിസ്റ്റ്! 'മരിച്ചയാളെ' ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി കേരള പൊലീസ്

പുഴയിൽ ചാടി ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച്  നാടുവിട്ടയാളെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന് വരുത്തി തീര്‍ത്ത് നാടുവിട്ട ഗുജറാത്ത് സ്വദേശിയായ സിറാജ് അഹമ്മദിനെ ആണ് ഷൊര്‍ണൂര്‍ പൊലീസ് കണ്ടെത്തിയത്

Read Full Story

03:59 PM (IST) Oct 18

സമരങ്ങളിൽ പരിക്ക് പറ്റുന്നത് ഷോ ആണെങ്കിൽ, ഡിവൈഎഫ്ഐ എത്ര ഷോ നടത്തിട്ടുണ്ട്? വിവാദങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ ഒജെ ജെനീഷ്

അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുണ്ടായ സാഹചര്യം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ഒ ജെ ജെനീഷ് 

Read Full Story

03:20 PM (IST) Oct 18

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായതിൽ കൊല്ലം സ്വദേശിയും. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയാണ് കാണാതായത്. കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്

Read Full Story

03:19 PM (IST) Oct 18

തുലാവർഷം തകർക്കും, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, നാളെ 4 വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്, പുതുക്കിയ മഴ മുന്നറിയിപ്പ്

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

Read Full Story

02:49 PM (IST) Oct 18

പട്ടാപകൽ പെണ്‍കുട്ടി കായലിലേക്ക് ചാടി; സാമ്പ്രാണിക്കൊടിയിലേക്കുള്ള ബോട്ടിലെ ജീവനക്കാര്‍ കണ്ടു, അതിസാഹികമായി രക്ഷപ്പെടുത്തി

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരി കായലിലേക്ക് ചാടിയത്. ജലഗതാഗത ബോട്ടിലെ ജീവനക്കാരാണ് യുവതിയെ രക്ഷിച്ചത്.

Read Full Story

01:36 PM (IST) Oct 18

ഹിജാബ് വിവാദം; വിദ്യാർത്ഥിക്ക് പിന്തുണയറിയിച്ച് മന്ത്രി ശിവൻകുട്ടി; 'ഇഷ്ടമുള്ള ഏത് സ്കൂളിലേക്കും മാറാൻ അവസരമൊരുക്കും'

ഇതിനിടെ സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read Full Story

01:17 PM (IST) Oct 18

'ഹിജാബ് വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകള്‍, നിഷ്കളങ്കമായ താല്‍പ്പര്യങ്ങളല്ല അതിനുപിന്നിലുള്ളത്'; കെ സുരേന്ദ്രൻ

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ. വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണെന്നും കെ സുരേന്ദ്രൻ

Read Full Story

12:45 PM (IST) Oct 18

കാസർകോട് ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

ന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും നാല് ആൺകുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുട നേതൃത്വത്തിൽ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Full Story

12:44 PM (IST) Oct 18

ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും

എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ.

Read Full Story

12:36 PM (IST) Oct 18

കൂസലില്ലാതെ വിധി കേട്ട് ചെന്താമര; പ്രതി ഇനി ജയിലിന് പുറത്തിറങ്ങരുത്, വിധിയിൽ തൃപ്തരെന്ന് സജിതയുടെ മക്കള്‍

പോത്തുണ്ടി സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും കൂസലില്ലാതെ പ്രതി ചെന്താമര. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കോടതി വിധി കേട്ടത്. വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു

Read Full Story

12:07 PM (IST) Oct 18

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം - സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തി, പിടിഎ പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി

സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗമാണ് പരാതി നൽകിയത്. പിടിഎ അംഗമായ ജമീർ ആണ് പരാതി നൽകിയത്. സൈബർ പൊലീസിന് നൽകിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.

Read Full Story

12:01 PM (IST) Oct 18

കോട്ടുവായ ഇട്ടശേഷം യുവാവിന് വായ അടക്കാൻ കഴിഞ്ഞില്ല; സംഭവം ട്രെയിൻ യാത്രയ്ക്കിടെ, രക്ഷകനായി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാൻ കഴിയാതിരുന്ന യുവാവിനാണ് പാലക്കാട് റെയില്‍വെ സ്റ്റേഷനിൽ വെച്ച് ചികിത്സ നൽകിയത്.

Read Full Story

11:16 AM (IST) Oct 18

നെന്മാറ സജിത കൊലക്കേസ് - പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസല്ലെന്ന് കോടതി

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ജീവപര്യന്തം തടവ് ശിക്ഷ. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്

Read Full Story

10:48 AM (IST) Oct 18

വിജയ്‍ക്കെതിരെ കടുപ്പിച്ച് ഡിഎംകെ; ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റർ പുറത്തുവിട്ടു

കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്

Read Full Story

10:25 AM (IST) Oct 18

വനംവകുപ്പ് തുരത്തിയോടിക്കുന്നതിനിടെ വയലിലേക്ക് പാഞ്ഞെത്തിയ കടുവ കര്‍ഷകനെ കടിച്ചുകീറി; ദാരുണ സംഭവം മൈസൂരുവിൽ

മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കര്‍ഷകനെ കടുവ കടിച്ചുകീറുകയായിരുന്നു. വനംവകുപ്പിന്‍റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്

Read Full Story

10:15 AM (IST) Oct 18

തുലാമഴ കനക്കുന്നു; കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത, ഇടുക്കിയിൽ ജെസിബി ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചു പോയി

ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി. മഴ കനത്തതോടെ മുല്ലപ്പെരിയാറിലെ 3 ഷട്ടറുകൾ തുറന്നു. കോതമംഗലത്ത് പാലത്തിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 5 ദിവസം കൂടി ശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്.

Read Full Story

09:54 AM (IST) Oct 18

മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ എറണാകുളം സ്വദേശിയും; ബന്ധുക്കൾക്ക് വിവര ലഭിച്ചു, തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാ പ്രവർത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു.

Read Full Story

08:56 AM (IST) Oct 18

കോട്ടയത്ത് കിടപ്പുരോ​ഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവത്തിൽ ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോ​ഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Read Full Story

08:38 AM (IST) Oct 18

സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ പണയ വായ്പയിൽ കുതിപ്പ്; 122ശതമാനം കൂടി, അനധികൃത വില്പനയും തകൃതി

സ്വർണ്ണവില കൂടിയതോടെ പണയത്തിലുള്ള സ്വർണ്ണമെടുത്ത് അനധികൃത വില്പന നടത്തുന്ന സംഘങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സ്വർണ്ണവ്യാപാരികളുടെ സംഘടന ധനമന്ത്രിക്ക് പരാതി നൽകി.

Read Full Story

08:28 AM (IST) Oct 18

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി

ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു.പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്

Read Full Story

08:23 AM (IST) Oct 18

ഇടുക്കിയിൽ അതിശക്തമായ മഴ: പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും, മുല്ലപ്പെരിയാർ തുറക്കുമെന്ന് തമിഴ്നാട്

ഇടുക്കിയിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയിൽ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി.

08:23 AM (IST) Oct 18

താമരശ്ശേരിയിലെ ഒമ്പതു വയസുകാരിയുടെ മരണം: തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കൽ കോളേജ്, 'വൈറൽ ന്യൂമോണിയയും ബാധിച്ചിട്ടുണ്ടാകാം'

താമരശ്ശേരിയിലെ ഒമ്പതു വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തിൽ തെറ്റില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറൽ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളും ആയി കൂടിയാലോചിച്ച ശേഷം വിശദീകരണ കുറിപ്പ് ഇറക്കാനുള്ള ആലോചനയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.

 

08:22 AM (IST) Oct 18

ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും; 5 ദിനം ഇടിമിന്നലോടെ മഴ, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

08:22 AM (IST) Oct 18

ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യ സൂത്രധാരൻ മുരാരി ബാബുവിനെ ചോദ്യം ചെയ്യും, രണ്ടാം കേസിലും പോറ്റിയുടെ അറസ്റ്റ് ഉടൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

08:21 AM (IST) Oct 18

തൃശൂര്‍ മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ്‍ ഗോപി; 'മേയര്‍ നല്ല മനുഷ്യൻ, എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്'

തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാൽ, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളിൽ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരിൽ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു


More Trending News