അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ചപ്പോൾ വീണാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്

കൊച്ചി: അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ചപ്പോൾ വീണാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്. അച്ഛനും വിദ്യാർത്ഥിയായ മകളുമാണ് അപകടത്തിൽ പെട്ടത്. എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കയറല്ലേ, കയറല്ലേ എന്ന് പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ വിളിച്ച് പറയുന്നത് അപകടത്തിന്‍റെ വീഡിയോയില്‍ കേൾക്കാം. സംഭവത്തില്‍ അച്ഛനും മകൾക്കും ഗുരുതരമായ പരിക്കുകൾ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

YouTube video player