യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. യുഡിഎഫിനെ ഉന്നമിട്ടാണ് മന്ത്രി വാസവന്റെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്ന് മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ സംഗമത്തിന് പിന്നാലെ പ്രമുഖ ചാനലിൽ ഒരു വെളിപ്പെടുത്തൽ വന്നു. അടുത്ത ദിവസം പെട്ടെന്ന് ഒരു അടിയന്തര പ്രമേയം ആയി പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തി. ഒടുവിൽ തൊട്ടടുത്ത ദിവസങ്ങളിൽ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. സര്‍ക്കാര്‍ ആഗ്രഹിച്ചത് പോലെ കോടതി എസ്ഐടിയെ നിയമിച്ചുവെന്നും മന്ത്രി വിശദമാക്കി. സന്തോഷപൂർവ്വം അത് സ്വീകരിച്ചു. സ്വർണ കവർച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പോറ്റി - ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന് വിജിലൻസ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കേണ്ട ആവശ്യമില്ലെന്നും ഒരു തരി പൊന്ന് നഷ്ടപ്പെട്ടെങ്കിലും അത് വീണ്ടെടുക്കണെമെന്നും മന്ത്രി വാസവൻ പറഞ്ഞു. കേസ് അന്വേഷണം കഴിയും വരെ വിശ്വാസം സംരക്ഷണം നടത്തിവരൊക്കെ ഇവിടെ തന്നെ കാണമെന്ന് വി എൻ വാസവൻ പറഞ്ഞു.


