പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

06:54 PM (IST) Jun 18
കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീഗിൻ്റെ പ്രതിഷേധം.
06:23 PM (IST) Jun 18
മാസങ്ങൾ നീണ്ടുനിന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു
06:03 PM (IST) Jun 18
രാവും പകലും വ്യത്യാസമില്ലാതെ പ്രാണി ശല്യം. രാത്രിയായാൽ വീട്ടിൽ ലൈറ്റിടാൻ പോലുമാകാത്ത സ്ഥിതി. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഇരുട്ടിലാണ്. കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്.
05:54 PM (IST) Jun 18
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
05:30 PM (IST) Jun 18
കർണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
05:00 PM (IST) Jun 18
സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി
04:52 PM (IST) Jun 18
പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് എതിർപ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്നും ചോദിച്ചു.
04:13 PM (IST) Jun 18
നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്ക കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള ലിസ്റ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു
04:07 PM (IST) Jun 18
ഡോക്ടർ റീനയുടെ ഹർജിയിലാണ് നടപടി. സർക്കാരിനെ തുരങ്കം വെയ്ക്കുന്ന ചില നടപടികൾ ഡോക്ടർ റീനയുടെ ഭാഗത്ത് നിന്നുണ്ടായി എന്നും അതിനാലാണ് സ്ഥലംമാറ്റമെന്നുമാണ് ആരോഗ്യമന്ത്രിയുടെ
03:51 PM (IST) Jun 18
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
03:42 PM (IST) Jun 18
രാസവളവും ഇന്ധവും ഇന്ത്യയിലേക്കെത്തിക്കുന്ന കപ്പലുകളാണ് ഇവ. ഹോർമൂസിൽ യുഎസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ ഗതാഗതവും പുനസ്ഥാപിച്ചിരുന്നു. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുകയാണ്.
03:11 PM (IST) Jun 18
ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാന്തതിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
02:57 PM (IST) Jun 18
പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‍യു. പി എം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ
02:44 PM (IST) Jun 18
കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
02:22 PM (IST) Jun 18
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു
02:14 PM (IST) Jun 18
തൊഴിലധിഷ്ഠിത പഠനവും പുനരധിവാസവും എന്ന വാക്ക് വിശ്വസിച്ച് ഇടുക്കി അണക്കരയിൽ നിന്ന് മാർച്ച് മാസത്തിൽ ഓമല്ലൂരെത്തിയ 17കാരനാണ് ഈ ദുർഗ്ഗതി. ആദ്യ ആഴ്ചകളിൽ ക്യാമറ പഠനത്തിനുൾപ്പെടെ തുടക്കമിട്ടെങ്കിലും പിന്നീട് ജോലിയുടെ സ്വഭാവം മാറി.
01:45 PM (IST) Jun 18
എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
01:29 PM (IST) Jun 18
പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
01:16 PM (IST) Jun 18
മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.
12:46 PM (IST) Jun 18
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നു 2023 ജൂൺ മാസത്തിലെ ദേശാഭിമാനി വാർത്ത ഉദ്ധരിച്ചുള്ള എം വി ഗോവിന്ദന്റെ ആരോപണം
12:42 PM (IST) Jun 18
ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു
11:18 AM (IST) Jun 18
പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്.
10:56 AM (IST) Jun 18
പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്താവന.
10:21 AM (IST) Jun 18
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിയെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
10:05 AM (IST) Jun 18
ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്.
09:42 AM (IST) Jun 18
സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
07:38 AM (IST) Jun 18
പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടൻ കത്തയക്കും. പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീൽ ഉയർത്തി നേരിടാനാണ് എൽഡിഎഫ് തീരുമാനം.
06:41 AM (IST) Jun 18
അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവെച്ചെന്നാണ് പ്രതികരണം.
06:24 AM (IST) Jun 18
വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രംപുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനയക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
06:05 AM (IST) Jun 18
മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി. വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും. സിഎംആർഎല്ലുമായിഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ കൈമാറിയെന്ന് സൂചന. എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും.
05:49 AM (IST) Jun 18
യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
05:49 AM (IST) Jun 18
പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.