നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്ക കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള ലിസ്റ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു
കൊച്ചി: നടൻ നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്ക കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള ലിസ്റ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. രാമചന്ദ്ര ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും തമ്മിൽ തർക്കമുണ്ടായത്. തുടർന്നാണ് തർക്കം കോടതിയിലെത്തുന്നത്.



