Published : Feb 19, 2026, 05:43 AM ISTUpdated : Feb 19, 2026, 11:00 PM IST

Malayalam News Live: 'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?

Summary

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും. എ പത്മകുമാറിന്‍റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.

 

11:00 PM (IST) Feb 19

'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?

ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായത് ഗുരുതര വീഴ്ച. അഞ്ചുവര്‍ഷത്തോളമായി താൻ വേദന കടിച്ചമര്‍ത്തുകയായിരുന്നുവെന്നും പലപ്പോഴായി വയറുവേദന വരുമ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും ഉഷാ ജോസഫ്. 

Read Full Story

10:16 PM (IST) Feb 19

തുടർച്ചയായ അപകടങ്ങൾ, ഒരു ജീവൻ പൊലീഞ്ഞതിന് ശേഷം നടപടി; തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മരക്കുറ്റി മാറ്റി

തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്ന തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതര്‍ മാറ്റി

Read Full Story

09:40 PM (IST) Feb 19

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാരിന്‍റെ ഉറപ്പ്, ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ

ആരോഗ്യ വകുപ്പുമായുള്ള ചർച്ച വിജയകരമായതിനെ തുടർന്ന് പിജി ഡോക്ടർമാർ നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ചു. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, സീനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടരും

Read Full Story

09:23 PM (IST) Feb 19

'ബാർ സമയം കൂട്ടിയതിലൂടെ നല്‍കുന്ന സന്ദേശം എന്ത്? തീരുമാനം പിൻവലിക്കണം'; സർക്കാർ നിലപാടിനെതിരെ എംകെ മുനീർ

സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ

Read Full Story

09:14 PM (IST) Feb 19

എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ) നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഏപ്രിൽ മാസത്തോടെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി തുടങ്ങും

Read Full Story

08:59 PM (IST) Feb 19

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ്, നടപടി ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിനും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.

Read Full Story

08:34 PM (IST) Feb 19

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സ്ത്രീകള്‍ തമ്മിൽ കൂട്ടത്തല്ല്; തടയാൻ ശ്രമിച്ചിട്ടും ഹെല്‍മറ്റ് അടക്കം ഉപയോഗിച്ച് ആക്രമണം

കൊല്ലം പുത്തൂർ മലനട ക്ഷേത്രത്തിന് സമീപം സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്.പുരുഷൻമാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്

Read Full Story

08:32 PM (IST) Feb 19

റഷ്യൻ സേന മാത്രമല്ല, ഹോർമൂസ് കടലിടുക്കിൽ ചൈനീസ് സേനയും, ഇറാനുമായി കൈകോർത്ത് സംയുക്ത നാവികാഭ്യാസം, ഇറാനെ തൊട്ടാൽ തീക്കളിയെന്ന് മുന്നറിയിപ്പ്

അമേരിക്കൻ, ഇസ്രയേൽ ആക്രമണ ഭീഷണികൾക്കിടയിൽ, ഇറാനും റഷ്യയും ചൈനയും ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യുരിറ്റി ബെൽറ്റ്' എന്ന പേരിൽ സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇറാനെ ആക്രമിക്കുന്നത് തീക്കളിയാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി

Read Full Story

08:32 PM (IST) Feb 19

ആചാരപ്പൊലിമയിൽ വിട്ടുവീഴ്ചയില്ല, ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ ഇനി 'റോബോട്ടിക്' ഗജവീരന്മാർ

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു

Read Full Story

08:18 PM (IST) Feb 19

സണ്ണി ജോസഫിന് ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി, മത്സരിക്കാം, കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ല; ഷാഫി പറമ്പിലിന് താത്കാലിക ചുമതല നൽകാൻ സാധ്യത

കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി. അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും, വർക്കിംഗ് പ്രസിഡന്‍റിന് താൽക്കാലിക ചുമതല നൽകാൻ സാധ്യത. ഷാഫിക്കാണ് കൂടുതൽ സാധ്യത

Read Full Story

08:16 PM (IST) Feb 19

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കളിക്കുന്നതിനിടെ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി - മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്

Read Full Story

08:03 PM (IST) Feb 19

സിപിഎം സൈബര്‍ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് ഇഎസ് സുഭാഷ്; 'ഞാൻ എവിടെയും പോയിട്ടില്ല, പാര്‍ട്ടി സോഷ്യൽ മീഡിയ ടീമുമായി സഹകരണം തുടരും'

സിപിഎം സൈബര്‍ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ഇഎസ് സുഭാഷ്. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഇഎസ് സുഭാഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Read Full Story

07:53 PM (IST) Feb 19

ഒരാഴ്ച നീളും അന്തിമ വാദം, കേരള സർക്കാർ, മുസ്ലിംലീഗ്, ഡിവൈഎഫ്ഐ അടക്കം നൂറിലേറെ ഹർജിക്കാർ; സിഎഎക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മെയ് 5 മുതൽ വാദം

പൗരത്വ ഭേദഗഗതി നിയമത്തിന്റെ (സി എ എ) ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി മെയ് 5 മുതൽ അന്തിമ വാദം കേൾക്കും. കേരള സർക്കാർ, മുസ്‍ലിം ലീഗ്, ഡി വൈ എഫ് ഐ എന്നിവരുൾപ്പെടെ നൽകിയ 140 ഹർജികളിൽ, നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം

Read Full Story

07:41 PM (IST) Feb 19

അധികാരത്തോട് മോഹമായിരുന്നെങ്കിൽ മിണ്ടാതെ വായില്ലാക്കുന്നിൽ അപ്പനായി ഇരുന്നാൽ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിലവിൽ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്. പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാൽ, നാളെ എന്ത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു

Read Full Story

07:38 PM (IST) Feb 19

ഗർഭിണിയെ മുൻ ഭർത്താവ് കുത്തി കൊലപ്പെടുത്തി, വിലാസം കണ്ടെത്തി ഹോസ്റ്റലില്‍ താമസിച്ച് കൊല; യുവാവ് അറസ്റ്റില്‍

ഹൈദരബാദ് വനസ്തലിപുരയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ മുൻ ഭർത്താവ് കൊലപ്പെടുത്തി. 30കാരിയായ സുനിതയാണ് കൊല്ലപ്പെട്ടത്

Read Full Story

06:50 PM (IST) Feb 19

പിണറായി സർക്കാരിന് സുപ്രീം കോടതിയിലും ചെക്ക്, തടസ്സ ഹർജി; 'നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേൾക്കണം'

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനെതിരെ തടസ്സ ഹർജി. വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയിലെത്തിയത്

Read Full Story

06:37 PM (IST) Feb 19

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി, സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും

Read Full Story

06:17 PM (IST) Feb 19

യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; 'അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല', വിമർശനവുമായി ഹൈക്കോടതി

തൊടുപുഴയില്‍ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈകോടതി

Read Full Story

06:15 PM (IST) Feb 19

ഉച്ചസമയത്ത് റബർതോട്ടത്തിൽ ഒരനക്കം, എന്താണെന്ന് നോക്കിയപ്പോൾ കൂറ്റൻ രാജവെമ്പാല, സാഹസികമായി പിടികൂടി

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു.

Read Full Story

05:36 PM (IST) Feb 19

എഡിഎം നവീൻ ബാബുവിന്‍റെ മരണം; അന്വേഷണത്തിൽ കണ്ടെത്തിയ ആറ് സുപ്രധാന രേഖകള്‍ ഹാജരാക്കിയില്ലെന്ന് വാദം, ഹര്‍ജിയിൽ തുടര്‍വാദം 26ന്

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു. 

Read Full Story

05:27 PM (IST) Feb 19

'ആറ്റുകാൽ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ'? ഹൈക്കോടതിയുടെ ചോദ്യം ഫ്ലക്സ് ബോർഡുകൾക്കെതിരെ, സ്പോണ്‍സര്‍മാരുടെ മുഖം കാണാനെന്നും നിരീക്ഷണം

ആറ്റുകാൽ പൊങ്കാലക്ക് തിരുവനന്തപുരത്ത് സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ആറ്റുകാൽ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ച കോടതി, സ്പോൺസർമാരുടെ മുഖം കാണിക്കാനാണ് ബോർഡുകളെന്നും നിരീക്ഷിച്ചു

Read Full Story

05:25 PM (IST) Feb 19

'ഞാൻ ഇടത് ആശയം മുറുകെ പിടിക്കുന്ന ആൾ, യുഡിഎഫിലേക്കില്ല, ആരും ചർച്ച നടത്തിയിട്ടില്ല' - പി കെ ശശി

ഇപ്പോഴും സിപിഐഎം അംഗമാണെന്ന് പറഞ്ഞ പികെ ശശി മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നാളെ എന്താകുമെന്ന് ആർക്കും പറയാൻ പറ്റില്ല. മാർക്സിസ്റ്റ് ആദർശം മുറുകെ പിടിക്കുന്നയാളാണ്.

Read Full Story

05:20 PM (IST) Feb 19

'കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ' മോഷ്ടിക്കാൻ കയറിയ കൂട്ടത്തില്‍ ഒരു കുറിപ്പ്, അതും അക്ഷരം തെറ്റിച്ച്; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

പെരുമ്പിലാവ് അൻസാർ സ്പ്രൌഡ്സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിന്‍റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്

Read Full Story

05:06 PM (IST) Feb 19

ഒരു വീട് 1100 ചതുരശ്ര അടി, യൂത്ത് കോണ്‍ഗ്രസ് ഒരു കോടി നൽകി; വയനാട് ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ 26ന്

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം 26 ന് ഉച്ചയ്ക്ക് രണ്ടിന്  കുന്നംമ്പറ്റയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍വഹിക്കും. 3.24 ഏക്കര്‍ ഭൂമി ഇതിനായി രജിസ്ട്രര്‍ ചെയ്തു

Read Full Story

04:47 PM (IST) Feb 19

സ്ഥിരം പ്രശ്നക്കാർ, നിരവധി കേസുകളില്‍ പ്രതികൾ, വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെ ടെ രണ്ടുപേര്‍ അറസ്റ്റില്‍

Read Full Story

04:40 PM (IST) Feb 19

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഡയസ്നോൺ നിർബന്ധമാക്കി ആരോ​ഗ്യവകുപ്പ്, സമരം ചെയ്യുന്നവരുടെ പട്ടിക ഇന്ന് തന്നെ കൈമാറാൻ നിർദേശം

സമരം ചെയ്യുന്നവരുടെ പട്ടിക നൽകാൻ വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് തന്നെ പട്ടിക കൈമാറണമെന്നാണ് നിർദേശം.

Read Full Story

04:23 PM (IST) Feb 19

ഫിലിപ്പ് മമ്പാടിനെതിരായ പീഡനകേസ് - 'മോട്ടിവേഷൻ പ്രോഗ്രാമിന് പോകുന്നുവെന്ന് അതിജീവിതയോട് പറഞ്ഞു'; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ

ഇത്തരക്കാർക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Read Full Story

03:48 PM (IST) Feb 19

'ദ കേരള സ്റ്റോറി 2', ഹൈക്കോടതി ഇടപെടുന്നു, ചൊവ്വാഴ്ച നിർണായകം; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു

വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചു. പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി ചൊവ്വാഴ്ച പരിഗണിക്കും

Read Full Story

03:33 PM (IST) Feb 19

രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു.

Read Full Story

03:17 PM (IST) Feb 19

'കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടം, ട്രോളുന്നവർ ട്രോളട്ടെ', കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും കെസി വേണുഗോപാൽ

വിലക്കയറ്റം ചർച്ചയാക്കാനായി പങ്കുവെച്ച അടുക്കള വീഡിയോക്കെതിരായ പരിഹാസങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. വീഡിയോയുടെ ലക്ഷ്യം കേരളത്തിലെ വിലക്കയറ്റം ചർച്ചയാക്കുക എന്നതായിരുന്നുവെന്നും അത് നടന്നുവെന്നും അദ്ദേഹം പറഞ്ഞു

Read Full Story

03:08 PM (IST) Feb 19

'കെഎസ്ആർടിസിയിൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം വരുന്നു'; അർഹരെ തേടി പ്രമോഷൻ നൽകുമെന്ന് ​ഗതാ​ഗതമന്ത്രി

സാമ്പത്തിക ബാധ്യത വന്നാലും പ്രമോഷൻ‍ നൽകും. ടെക്നിക്കൽ മുതൽ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

Read Full Story

02:55 PM (IST) Feb 19

കേരള സ്റ്റോറിയിൽ വിവാദം കൊഴുക്കുമ്പോഴും മൗനം തുടർന്ന് സിനിമാമേഖല; രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ

സിനിമ ഒന്നാം ഭാഗം എങ്ങനെ തള്ളിക്കളഞ്ഞോ അതുപോലെ രണ്ടാം ഭാഗവും തള്ളിക്കളയുമെന്ന് മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു. നുണക്കഥയ്ക്ക് പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് കെസി വേണുഗോപാൽ വിമർശിച്ചു.

Read Full Story

02:25 PM (IST) Feb 19

'പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു'; മുത്തങ്ങയിലെ മുറിപ്പാടുകൾക്ക് ഇന്ന് 23 വർഷം - ആദിവാസി ചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത ഭൂസമരം

സമരമുഖത്തുണ്ടായിരുന്ന ജോഗി വെടിയേറ്റു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ മാറോടടുക്കി സ്ത്രീകൾ കാട്ടിലലഞ്ഞു. വസ്ത്രവും ഭക്ഷണവും ഇല്ലാതെ ഒട്ടേറെ പേർ കൊടിയ മർദനങ്ങൾക്കിരയായി. ജനാധിപത്യത്തിന്‍റെ കറുത്ത ദിനം.

Read Full Story

02:11 PM (IST) Feb 19

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച് കോടതി, 'രണ്ട് കേസുകളിലും പങ്കിന് തെളിവില്ല'

രണ്ട് കേസുകളിലും തന്ത്രിയുടെ പങ്ക് തെളിയിക്കാൻ തെളിവുകളില്ല. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു

Read Full Story

12:51 PM (IST) Feb 19

‌മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ്‌ ചന്ദ്രശേഖർ; 'കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ പറഞ്ഞിട്ടുണ്ട്'

മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് ജീവ്‌ ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

Read Full Story

12:20 PM (IST) Feb 19

90 ദിവസം റിമാൻഡ് പൂർത്തിയായി, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടി പത്മകുമാർ, ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും

ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്.

Read Full Story

11:42 AM (IST) Feb 19

അഖിൽ മാരാർ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തി

അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി കൊല്ലത്ത് മത്സരിച്ചേക്കും. ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു.

Read Full Story

11:30 AM (IST) Feb 19

സസ്പെൻഷനിലായ 6 ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്യോ​ഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി നടപടി

തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ. ഉന്നത ഉദ്യോ​ഗസ്ഥരുടെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

 

Read Full Story

11:29 AM (IST) Feb 19

ശബരിമല സ്വർണ്ണക്കൊള്ള - അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി

പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മൊബൈൽ സേവന ദാതാക്കൾക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

Read Full Story

11:08 AM (IST) Feb 19

നിയമസഭയിൽ മത്സരിക്കാൻ വ്യക്തിപരമായി താല്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; 'പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്'

തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് 11 മണിക്ക് ആണ് മധുസൂദൻ മിസ്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Read Full Story

More Trending News