കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. യു ഡി എഫ് സർക്കാർ, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന

11:58 PM (IST) May 20
സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
11:51 PM (IST) May 20
കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച് ഫോണിൽ പകർത്തിയ സംതൃപ്തിയിൽ നാട്ടുകാരും.
11:29 PM (IST) May 20
2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.
11:13 PM (IST) May 20
ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ് ഐ അന്‍വറിന് പരിക്കേറ്റു.
10:38 PM (IST) May 20
വ്യാജ ആധാർ കാർഡ് നിർമ്മിച്ച് മുക്കു പണ്ടം പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാലംമൂട് സ്വദേശി അൽത്താഫ് ആണ് കൊല്ലത്തു നിന്നും ചിതറ പൊലീസിന്‍റെ പിടിയിലായത്
09:42 PM (IST) May 20
മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽകാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും ആശയുമായി തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം
09:39 PM (IST) May 20
ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം
09:27 PM (IST) May 20
വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു
08:29 PM (IST) May 20
മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണന്‍(78) ആണ് മരിച്ചത്
08:15 PM (IST) May 20
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി
07:49 PM (IST) May 20
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
07:11 PM (IST) May 20
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് കാവൽ നിന്ന വളപട്ടണം സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
06:46 PM (IST) May 20
തണ്ണീർമുക്കത്ത് കണ്ണമ്പള്ളിയില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ലംബോധരനെ (64) ആണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
06:11 PM (IST) May 20
വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു
06:05 PM (IST) May 20
നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭിഭാഷകൻ പ്രണവ് കൃഷ്ണയാണ് അജി കൃഷ്ണനായി ഹാജരായത്.
05:12 PM (IST) May 20
സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
05:08 PM (IST) May 20
സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്ന് യുവാക്കളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു
04:42 PM (IST) May 20
ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാര്‍പീടികയില്‍ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ യുവാവ് മരണപ്പെട്ടു
04:15 PM (IST) May 20
വിരണ്ടോടിയ പോത്ത് അക്രമാസക്തനായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ തകര്‍ത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി
02:50 PM (IST) May 20
അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായിട്ടില്ല. നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.
02:21 PM (IST) May 20
ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും പ്രധാന അധ്യാപകൻ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു
02:05 PM (IST) May 20
ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.
01:18 PM (IST) May 20
മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ്. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചു
12:57 PM (IST) May 20
മോദി മെലോണിക്ക് മിഠായി പാക്കറ്റ് സമ്മാനിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച തല്ക്കാലം മോദയുടെ അജണ്ടയിൽ ഇല്ല.
12:28 PM (IST) May 20
മുഖ്യമന്ത്രി വി ഡി സതീശൻ കെ റെയിൽ പദ്ധതി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പ്രായോഗികമല്ലാത്തതിനാലാണ് സിൽവർ ലൈൻ വേണ്ടെന്ന് വെച്ചതെന്നും എന്നാൽ കേരളത്തിലെ അതിവേഗ യാത്രയ്ക്കായി 'അതിവേഗ ഇടനാഴി' എന്ന പുതിയ പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
11:39 AM (IST) May 20
തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുംമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി
11:32 AM (IST) May 20
തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി രാഷ്ട്രീയ പ്രതിസന്ധി. എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി. ഇതോടെ എഐഎഡിഎംകെയെ ഒഴിവാക്കിയേക്കുമെന്നും, കോൺഗ്രസിൽ നിന്നും ടിവികെയിൽ നിന്നുമുള്ള മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്
11:30 AM (IST) May 20
ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയായിരുന്നു.
10:27 AM (IST) May 20
മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണം കൂടി നൽകി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.
09:32 AM (IST) May 20
പുതിയ വി ഡി സതീശൻ സർക്കാരിന് കീഴിൽ കിഫ്ബിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അടുത്ത 5 വർഷത്തിനുള്ളിൽ 16600 കോടി രൂപയുടെ വായ്പാ തിരിച്ചടവ് ഒരു പ്രധാന വെല്ലുവിളിയായിരിക്കുമ്പോൾ, ഒരു ലക്ഷം കോടിയുടെ പദ്ധതികൾ പാതിവഴിയിലാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ കിഫ്ബിയെ എതിർത്ത യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്
09:02 AM (IST) May 20
സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പങ്കെടുക്കും. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്
08:59 AM (IST) May 20
സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാൻ ആകില്ലെന്ന് മുൻ സിപിഎം നേതാവ് ജി സുധാകരൻ. വീണ്ടും എംഎൽഎ ആയി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ജി സുധാകരൻ
08:47 AM (IST) May 20
ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ന് നിർണായക ചർച്ചകൾ നടത്തും, എന്നാൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അജണ്ടയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം
07:43 AM (IST) May 20
വി ഡി സതീശൻ സർക്കാർ കെ റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയേക്കുമെന്ന സൂചനകൾക്കിടെ നിർണായക മന്ത്രിസഭ യോഗം ഇന്ന് ചേരുന്നു. പദ്ധതിയുടെ വിജ്ഞാപനങ്ങൾ റദ്ദാക്കുന്നതിനൊപ്പം, പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജന തർക്കങ്ങളും ഈ യോഗത്തിൽ ചർച്ചയായേക്കും
07:16 AM (IST) May 20
വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഫിഷറീസ് വകുപ്പിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ചേരുന്ന രണ്ടാം മന്ത്രിസഭാ യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ
06:55 AM (IST) May 20
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, യുക്രൈൻ, ഇറാൻ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഊർജ സുരക്ഷ ഉൾപ്പെടെ നാൽപ്പതോളം പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും