വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു
സുല്‍ത്താന്‍ബത്തേരി: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫസല്‍ (20) ആണ് ഇന്നലെ പിടിയിലായത്. ബൈക്കിലെത്തിയായിരുന്നു മുഹമ്മദ് ഫസല്‍ യുവതിക്ക് നേര അതിക്രമം നടത്തിയത്. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി ഇരുചക്ര വാഹനത്തില്‍ പിന്നാലെയെത്തി ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം വിളിക്കുകയുമായിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ മുഹമ്മദ് ഫസലിനെ പാതയോരങ്ങളിലെ കടകളിലും വീടുകളിലുമൊക്കെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



