സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

കൊച്ചി: സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് എടുത്ത നടപടി ചാൻസിലർ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തു സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. 

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala Breaking News | Malayalam News | HD Live 24x7 Streaming