ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തി എന്നാണു ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.

11:08 PM (IST) Jun 24
ഇറാനിൽ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധു ദൗത്യം തത്കാലം നിർത്തിവെച്ചെന്ന് ഇറാനിലെ ഇന്ത്യൻ എംബസി
09:40 PM (IST) Jun 24
കാസർകോട് ജില്ലയിലെ ചെറുവത്തൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവൻ മണിയറയെ സിപിഎം നീക്കി
08:59 PM (IST) Jun 24
ക്വാറിയിൽ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളർന്ന് വീഴുകയായിരുന്നു
08:29 PM (IST) Jun 24
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു.
08:21 PM (IST) Jun 24
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്തുണ്ടായ വിമാന ദുരന്തത്തിൽ മരണം 275
08:09 PM (IST) Jun 24
ദില്ലി, മുംബൈ അടക്കം രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര കൃത്യവിലോപം കണ്ടെത്തിയെന്ന് ഡിജിസിഎ
07:44 PM (IST) Jun 24
കാട്ടുപന്നി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
07:37 PM (IST) Jun 24
ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
07:08 PM (IST) Jun 24
യുവതിയടക്കം നാല് പേരെ സിഗററ്റ് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി
06:57 PM (IST) Jun 24
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമെന്ന് മുഖ്യമന്ത്രി
06:53 PM (IST) Jun 24
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവ് ബി പിള്ള (17) നാണ് പരിക്കേറ്റത്.
06:09 PM (IST) Jun 24
ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തായ യുവതിയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
05:43 PM (IST) Jun 24
ജൂലൈ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരും
05:42 PM (IST) Jun 24
നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
05:21 PM (IST) Jun 24
ഇടുക്കി നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം.
05:07 PM (IST) Jun 24
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ യുഡിഎഫ് ചെയർമാൻ വിഡി സതീശൻ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ
04:39 PM (IST) Jun 24
സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കുന്നത് തുടരുമെന്ന് എയർ ഇന്ത്യ. സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും
02:47 PM (IST) Jun 24
ജറുസലേമിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ലെന്ന് ഇസ്രയേലിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥി ശ്രീലക്ഷ്മി പറഞ്ഞു
02:22 PM (IST) Jun 24
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സ്വരാജിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
01:31 PM (IST) Jun 24
വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു
01:09 PM (IST) Jun 24
കണ്ണൂർ കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നതായി സൂചന.
12:21 PM (IST) Jun 24
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. വെടിനിർത്തൽ വാർത്ത ഇറാനും ഇസ്രയേലും സ്ഥിരീകരിച്ചു.
11:47 AM (IST) Jun 24
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎൽഎ ആര്യാടൻ മുഹമ്മദ്.
11:32 AM (IST) Jun 24
ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയിൽ രണ്ടിടങ്ങളിലായി അടക്കിയത്.
11:12 AM (IST) Jun 24
രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ.
10:25 AM (IST) Jun 24
രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
09:41 AM (IST) Jun 24
അൻവറിനെ ഞങ്ങൾ കൂട്ടാത്തതല്ലെന്നും സ്വയം അകന്നുപോയതാണെന്നും സണ്ണി ജോസഫ് പറഞ്ഞു
08:58 AM (IST) Jun 24
യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരിൽ കുറിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷം തന്നെയാണ് ലഭിച്ചതെന്നും ആര്യാടൻ ഷൗക്കത്ത്.
08:36 AM (IST) Jun 24
ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാളികള്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് 14 മലയാളികളടങ്ങിയ സംഘം ദില്ലി വിമാനത്താവളത്തിലെത്തിയത്. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്.
08:33 AM (IST) Jun 24
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
08:31 AM (IST) Jun 24
മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ചികിത്സയിൽ തുടരുന്നു. അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
08:31 AM (IST) Jun 24
ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തി എന്നാണു ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.