ജൂലൈ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരും

ദില്ലി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനമായി. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസയും ടിക്കറ്റ് നിരക്ക് വർദ്ധിക്കും. 500 കിലോമീറ്റർ താഴെയുള്ള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് വർദ്ധനവില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player