ഇടുക്കി നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം.
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം. കല്ലാർ സ്വദേശി ശാന്തമ്മയ്ക്കാണ് അപകടം സംഭവിച്ചത്. ബസിലേക്ക് കയറുന്നതിനിടെ കാൽ വഴുതി നിലത്തക്ക് വീഴുകയായിരുന്നു. നിലത്ത് ബസിനടിയിലേക്ക് വീണ ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വയോധിക കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

