സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു.

തിരുവനന്തപുരം: ശബ്ദരേഖ വിവാദത്തിൽ സിപിഐയിൽ താക്കീത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് താക്കീത് നൽകിയത്. സിപിഐ എക്സിക്യൂട്ടീവിലാണ് നടപടി. നേതാക്കൾ നൽകിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു. സംഭവം പുറത്തുവന്നതോടെ താനറിയുന്ന നേതാക്കൾ അങ്ങനെ പറയില്ലെന്നായിരുന്നു വിഷയത്തിൽ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവർക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി.

YouTube video player