നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎൽഎ ആര്യാടൻ മുഹമ്മദ്.

മലപ്പുറം: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരിൽ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാൻ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇതിന് നിയോഗമാകാൻ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

YouTube video player

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആദ്യം തുടങ്ങിയത് മുസ്ലിം ലീഗ് ആണെന്ന് ഷൗക്കത്ത്. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാൻ മുസ്ലിം ലീഗിനായി കോൺഗ്രസിനെക്കാൾ മുന്നേ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കൽ തറവാട്ടിലെത്തിയെന്നും ആര്യാടൻ ഷൌക്കത്ത്. ഹജ്ജ് കഴിഞ്ഞ് തങ്ങൾ നേരെ എത്തിയത് നിലമ്പൂരിലേക്കാണ്. പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണ നൽകി. യുഡിഎഫിൽ ഒരുമിപ്പിക്കുന്ന ദൗത്യം എല്ലാ കാലത്തും നടത്തുന്ന ആളാണ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ പ്രശ്നങ്ങള്‍ തീർക്കാൻ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോൾ ഇല്ല ആ ഉത്തരവാദിത്വം താൻ നിറവേറ്റും. മുസ്ലിംലീഗിനോട് ഏറെ നന്ദിയുണ്ടെന്നും ആര്യാടൻ ഷൌക്കത്ത് പ്രതികരിച്ചു.