റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.

11:47 PM (IST) Nov 26
സംഭവത്തിൽ നന്ദനന്റെ വീട്ടുകാർ മലക്കപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വന വിഭവങ്ങൾ ശേഖരിക്കുന്ന ജോലി ആയിരുന്നു നന്ദനന്.
10:58 PM (IST) Nov 26
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനായാണ് ഡിവൈഎഫ്ഐ പ്രചരണം ഏറ്റെടുത്തത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വികെ നിഷാദിനായി പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ പ്രചാരണം തുടങ്ങിയത്.
10:09 PM (IST) Nov 26
ഡിങ്കിപ്പനി ബാധിച്ച വേടനെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം വേടൻ തന്നെയാണ് സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. അതേസമയം, അനാരോഗ്യത്തെ തുടർന്ന് ഈ മാസം 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റി വച്ചു.
09:57 PM (IST) Nov 26
അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ വിമത സ്ഥാനാർഥി രാമകൃഷ്ണനെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് രാമകൃഷ്ണൻ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.
09:32 PM (IST) Nov 26
കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.
09:13 PM (IST) Nov 26
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിൽ (എസ് ഐ ആർ) വിദ്യാർത്ഥികളുടെ പങ്കാളിത്തം സ്വമേധയാ ആയിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി വ്യക്തമാക്കി.
08:42 PM (IST) Nov 26
കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ്റ്റാന്റിൽ എത്തിച്ച 1600 ടിക്കറ്റുകളാണ് നഷ്ടമായത്.
08:01 PM (IST) Nov 26
കഴിഞ്ഞ മാസമാണ് 4 കുങ്കിയാനകളുടെ സഹായത്തോടെ റോളക്സിനെ തളച്ചത്. രണ്ടാഴ്ച മുൻപ് ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു. 4 പേരെ കൊന്നിട്ടുള്ള റോളക്സ് വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
07:07 PM (IST) Nov 26
റിട്ടയേർഡ് എസ്പി എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങൾ. 24 ലധികം ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലെ രക്തക്കറ അതിജീവിതയുടേതെന്ന് കണ്ടെത്തിയത് മഹാത്ഭുതമാണ്.
06:29 PM (IST) Nov 26
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരിൽ കുട്ടിയുമായി നാടുവിട്ടത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
05:49 PM (IST) Nov 26
നാഷണൽ ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു കുട്ടിയുടെ ദുരിതം പുറത്തു കൊണ്ടുവന്നത്.
05:48 PM (IST) Nov 26
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണ്ണാടകയിലെ തര്‍ക്കം ഹൈക്കമാന്‍ഡിന് മുന്നില്‍. രണ്ടര വര്‍ഷമെന്ന ടേം വ്യവസ്ഥ സിദ്ധരാമയ്യ തള്ളിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
05:35 PM (IST) Nov 26
കരുമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർത്ഥിയായ എട്ട് വയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.
05:19 PM (IST) Nov 26
നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും.
05:04 PM (IST) Nov 26
കാളമുറി പടിഞ്ഞാറ് അകമ്പാടം കുഴിക്കണ്ടത്തിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് കാറിന്റെ ബോണറ്റിൽ പാമ്പിനെ കണ്ടത്
05:04 PM (IST) Nov 26
കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷ തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി തള്ളി.
04:52 PM (IST) Nov 26
ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കത്തിപ്പടരുകയാണ്
04:50 PM (IST) Nov 26
കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ രണ്ട് അപേക്ഷയും തള്ളുകയായിരുന്നു.
04:43 PM (IST) Nov 26
കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ലെന്നും ആകെ 518 പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
04:43 PM (IST) Nov 26
പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലായിട്ടും നടപടി എടുക്കാത്തത് അതുകൊണ്ടാണ്. ബോംബ് എറിഞ്ഞ കേസിൽ ജയിൽ പോയ പ്രതിക്ക് ഒരു കുഴപ്പം ഇല്ലെന്നാണ് സിപിഎം പറയുന്നത്. അയാളെ സ്ഥാനാർഥിത്വത്തിൽ തുടരാൻ അനുവദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.
04:38 PM (IST) Nov 26
കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് ചെയർമാന്‍ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രഥമദൃഷ്ട്യാ തന്നെ വരണാധികാരിയുടെ നടപടി നിമയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.
04:33 PM (IST) Nov 26
രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെയും ഡ്രൈവറെയും വെട്ടിയ സംഭവത്തില്‍ അറസ്റ്റിലായ കരുവാറ്റ സ്വദേശികളായ ആദിത്യന്‍, ഗുരുദാസ് എന്നിവരെയാണ് തൃശൂര്‍ എസിപി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉച്ചയോടെ വിളപ്പായയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
04:17 PM (IST) Nov 26
ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം.
04:20 PM (IST) Nov 26
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം. വണ്ടി താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്. വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ.
04:04 PM (IST) Nov 26
ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി ഒളിയമ്പെയ്തു. ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും ഒരു ആക്രമണവും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു
02:37 PM (IST) Nov 26
ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായി എന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
02:33 PM (IST) Nov 26
മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
01:21 PM (IST) Nov 26
പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ നടത്താൻ അനുമതി തേടി ടിവികെ. പൊലീസ് മേധാവിക്ക് കത്ത് നൽകി. അതിനിടെ, മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവെച്ചു. ടിവികെയിൽ നാളെ സെങ്കോട്ടയ്യൻ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
01:16 PM (IST) Nov 26
ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു.
01:12 PM (IST) Nov 26
ഇന്തോനേഷ്യയിൽ നടന്ന ഓട്ടോ ഷോയിൽ ടൊയോട്ട രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികളായ bZ4X, അർബൻ ക്രൂയിസർ ബിഇവി എന്നിവ അവതരിപ്പിച്ചു. ഇതിൽ അർബൻ ക്രൂയിസർ ബിഇവി 2026-ൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്
12:50 PM (IST) Nov 26
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വി കെ നിഷാദ് സ്ഥാനാർത്ഥിയായി തുടരും. സ്ഥാനാർത്ഥിത്വത്തിന് നിയമതടസമില്ലെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഎം വ്യക്തമാക്കി
12:38 PM (IST) Nov 26
പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. പരിശോധിക്കേണ്ടത് കെപിസിസി ആണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
12:37 PM (IST) Nov 26
തൃശൂരിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഊരകത്ത് വെച്ചാണ് അപകടം. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്.
11:55 AM (IST) Nov 26
കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
11:39 AM (IST) Nov 26
കൊല്ലത്ത് പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരിക്കേറ്റത്.
11:14 AM (IST) Nov 26
ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണ് ഉള്ളതെന്നും തന്ത്രി രാജീവരര്.
11:11 AM (IST) Nov 26
ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
10:48 AM (IST) Nov 26
പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകൾ യാക്കരയിലെ പുഴക്കരയിൽ തള്ളിയ നിലയിൽ. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി.
10:42 AM (IST) Nov 26
ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രി ആയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
08:36 AM (IST) Nov 26
നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ പിടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഉമാ തോമസ് എംഎൽഎ. പി.ടിയുടെ കാറിന്‍റെ ബോൾട്ട് അഴിച്ചുമാറ്റിയതിൽ ഇന്നും സംശയങ്ങൾ ബാക്കിയാണെന്നും ഉമ തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു