നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും.

തിരുവനന്തപുരം: ​രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെൻഷൻ തീരുമാനം തന്റെ അറിവോടെയല്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ. നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കും. രാഹുലിൻ്റെ കാര്യത്തിൽ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാകകി. രാഹുൽ മാങ്കൂട്ടത്തിൽ മാറണം, നന്നാവണം, ശൈലി മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിക്കില്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്