കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ പാമ്പ് കടിച്ചു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിയേറ്റത്. രാവിലെ എട്ടുമണിയോടുകൂടിയാണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ്.

YouTube video player