ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരിൽ കുട്ടിയുമായി നാടുവിട്ടത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. വർക്കല തുമ്പോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരിൽ കുട്ടിയുമായി നാടുവിട്ടത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി കുട്ടിയെ ചൂഷണം ചെയ്തെന്ന് പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player