സംഭവത്തിൽ നന്ദനന്റെ വീട്ടുകാർ മലക്കപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വന വിഭവങ്ങൾ ശേഖരിക്കുന്ന ജോലി ആയിരുന്നു നന്ദനന്.
തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ പോത്തുപാറ ഉന്നതിയിലെ നന്ദനൻ എന്നയാളെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നന്ദനെ കാണാതായാത്. സംഭവത്തിൽ നന്ദനന്റെ വീട്ടുകാർ മലക്കപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വന വിഭവങ്ങൾ ശേഖരിക്കുന്ന ജോലി ആയിരുന്നു നന്ദനന്. നന്ദനനെ കുറിച്ച് സൂചന ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ മലക്കപ്പാറ പൊലീസിലോ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.



