Published : Jun 27, 2026, 07:59 AM ISTUpdated : Jun 27, 2026, 08:47 PM IST

Malayalam news live: ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും പഞ്ചായത്തും, ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Summary

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്.അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

madhya pradesh man kills wife and two children before dying by suicide

08:47 PM (IST) Jun 27

ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും പഞ്ചായത്തും, ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭാര്യയെയും രണ്ട് ചെറിയ മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Read Full Story

07:36 PM (IST) Jun 27

പ്രണയബന്ധം വീട്ടിൽ പറയുന്നതിലും എളുപ്പം കേതന്‍റെ ജീവനെടുക്കുന്നതായിരുന്നു, സിയ പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായം; കോട്ട കൊലപാതകത്തിലെ പുതിയ വിവരങ്ങൾ

മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകൾ

Read Full Story

07:23 PM (IST) Jun 27

സർവകലാശാലകളെ സംഘവപരിവാറിന് വിട്ടുകൊടുക്കില്ല, ഏതറ്റം വരെയും പോയി ചെറുക്കും; സജിത റാണിയുടെ നിയമനത്തിന് പിന്നാലെ ഗവർണർക്കെതിരെ എസ്എഫ്ഐ

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ . സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു

Read Full Story

07:23 PM (IST) Jun 27

മുഖ്യൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

Read Full Story

06:44 PM (IST) Jun 27

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച, മഹാരാഷ്ട്രയിൽ 'ടെറ്റ്' ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെച്ചു. താനെയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി

Read Full Story

06:30 PM (IST) Jun 27

ബിജെപി സംഘടനാ നേതാവിനെ നിയമിച്ച് ലോക് ഭവൻ, കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവ്വകലാശാല വിസിയായി ഡോ. സജിത റാണി

കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ

Read Full Story

05:43 PM (IST) Jun 27

മാണിക്യം ടാഗോർ തമിഴ്നാട് പിസിസി അധ്യക്ഷൻ, കേരളത്തിലെ പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനെ മാറ്റിയാണ് ഈ നിയമനം. സണ്ണി ജോസഫ് മന്ത്രിയായ ഒഴിവിലേക്ക് കേരളത്തിലും പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന

Read Full Story

05:02 PM (IST) Jun 27

തിങ്കളാഴ്ച അവധിയുണ്ടോ? ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നൽകില്ലെന്ന പരാമർശത്തിൽ പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലവുമായി വള്ളം തുഴഞ്ഞ് ഡിവൈഎഫ്ഐ

ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്ത്. മുഖ്യമന്ത്രിയുടെ കോലവും വഹിച്ച് ചമ്പക്കുളത്ത് വള്ളം തുഴഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്

Read Full Story

04:55 PM (IST) Jun 27

കളിക്കാനായ് വീടിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയ കുഞ്ഞ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി; ട്രെയിനപകടത്തിൽ ദാരുണാന്ത്യം

കളിക്കാനായി അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Read Full Story

04:27 PM (IST) Jun 27

വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല, പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി

പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്

Read Full Story

04:06 PM (IST) Jun 27

'നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല', 15 മാസം പ്രായമുള്ള പേരക്കുട്ടി മോദിയുടെ ചിത്രം പൂജിക്കാറുണ്ടെന്ന് സുനിൽ ഷെട്ടി; 'മുതിർന്നവർ വരെ ആകർഷിക്കപ്പെടും'

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി

Read Full Story

03:47 PM (IST) Jun 27

തേൻ, വെള്ളം, കുപ്പി...... ആകെ സെറ്റപ്പ്, ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്; വ്യാജ ചികിത്സയും ആഭിചാരക്രിയയും പുറത്ത്

വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയിൽ കാസർകോട് ചെർക്കളയിൽ റെയ്ഡ്

Read Full Story

03:05 PM (IST) Jun 27

വിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹവും കണ്ടെത്തി, മൂത്തമകൾക്കായി തെരച്ചിൽ, പിറവത്ത് അമ്മയും മകനും മരിച്ചത് ഇന്നലെ

വളരെ ദരി​ദ്രമായ കുടുംബപശ്ചാത്തലമായിരുന്നു ഇവരുടേത്. കോതമം​ഗലത്താണ് ഇവർ താമസിച്ചിരുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരോട് സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഉപജീവനമാർ​ഗം കണ്ടെത്തിയിരുന്നത്. വിജി അന്ധയാണ്.

Read Full Story

02:05 PM (IST) Jun 27

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്

എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു.

 

Read Full Story

12:51 PM (IST) Jun 27

ഇൻസ്റ്റ സൗഹൃദം അവസാനിപ്പിച്ചു, വിദ്യാർത്ഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിപ്പരിക്കേൽപിച്ച് യുവാവ്

നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൂജയെ വിവാഹം കഴിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹത്തിന് താല്പര്യമില്ലാതിരുന്ന പൂജ ഇയാളുടെ കോളുകൾ ബ്ലോക്ക് ചെയ്തിരുന്നു.

Read Full Story

12:40 PM (IST) Jun 27

അയോധ്യ ക്ഷേത്രക്കൊള്ള; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി

അയോധ്യ ക്ഷേത്രക്കൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി അവധേഷ് പ്രസാദ്. അന്വേഷണം തുടങ്ങിയ ഉടൻ തന്നെ ട്രസ്റ്റ് ഭാരവാഹികൾ രാജി വയ്ക്കണമായിരുന്നുവെന്നും എംപി

Read Full Story

12:36 PM (IST) Jun 27

'മോളിവുഡ് ടൈംസ്' സിനിമ സെൻസർ‌ വിവാദം; സിനിമ സെൻസറിങ്ങില്ലാതെ പ്രദർശിപ്പിച്ച കേസിൽ നിർമാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു

'മോളിവുഡ് ടൈംസ്' സിനിമ സെൻസർ‌ വിവാദത്തിൽ നിര്‍മാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു 

Read Full Story

12:33 PM (IST) Jun 27

ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചെമ്പഴന്തി സ്വദേശി

ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിഷ ഓടുന്ന ആളാണ് ബിജു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം..ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു

Read Full Story

12:11 PM (IST) Jun 27

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയിൽ വെച്ച് മരിച്ചു

ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും

Read Full Story

11:52 AM (IST) Jun 27

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ

പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും മുൻ മന്ത്രി പറഞ്ഞു

Read Full Story

11:37 AM (IST) Jun 27

മദ്യനയം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പികെ ബഷീർ; 'യുഡിഎഫിൽ ലീഗിൻ്റെ അഭിപ്രായം പറയും'

സർക്കാരിൻ്റെ മദ്യനയം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പികെ ബഷീർ. യുഡിഎഫിൽ ലീഗിൻ്റെ അഭിപ്രായം പറയും. മറ്റ് ഘടകകക്ഷി നേതാക്കളും അഭിപ്രായം പറയുമെന്നും മന്ത്രി

Read Full Story

11:14 AM (IST) Jun 27

ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ കോൺ​ഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

വടക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതിവിധിയെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു

Read Full Story

10:47 AM (IST) Jun 27

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർ‌ത്താവിന്റെ പീഡനമെന്ന് പരാതി

ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് ശേഷമാണ് ജീവനൊടുക്കിയത്.

 

Read Full Story

10:38 AM (IST) Jun 27

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയെ പ്രതിയാക്കുന്നതിൽ എസ്ഐടിയിൽ ആശയക്കുഴപ്പം, സർക്കാർ നിലപാടിലും ആശങ്ക

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കുന്നതിൽ എസ്ഐടി ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം. 2025ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.

Read Full Story

10:36 AM (IST) Jun 27

ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം - അസാധാരണ നീക്കവുമായി ഇഡി, ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ

പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് അറിയിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടി.ഒമ്പതാം പ്രതിയും എസ്എഫ്ഐ നേതാവുമായ ഹരീഷ് കുമാറിന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്.

Read Full Story

10:03 AM (IST) Jun 27

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്.

Read Full Story

10:02 AM (IST) Jun 27

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണം; നിർദേശം നൽകി ഹൈക്കോടതി, സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന.

Read Full Story

09:26 AM (IST) Jun 27

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്; ഹരിദ്വാറിൽ വിഎച്ച്പി ബൈഠക്കിനിടെ കൂടിക്കാഴ്ച

അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ് നേതൃത്വം. 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത്റായിയെയും, അനിൽമിശ്രയേയും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്.

Read Full Story

09:00 AM (IST) Jun 27

ശബരിമല സ്വർണക്കൊള്ള കേസ് - ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്തു, അന്വേഷണറിപ്പോർട്ട് തിങ്കളാഴ്ച നൽകും

അന്വേഷണ പുരോ​ഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകുന്നതിന് മുന്നോടിയായിട്ടാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ.

Read Full Story

08:37 AM (IST) Jun 27

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് - അന്വേഷണം കൂടുതൽ പേരിലേക്ക്, അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കും

ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാനാണ് പൊലീസ് നീക്കം.

Read Full Story

08:00 AM (IST) Jun 27

തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഏറെയാണ്. മൊത്തം അംഗങ്ങളിൽ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനിൽ 34 പേരും ഒപ്പിടണം. കോൺഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാൽ ഇരു പാർട്ടികളും തമ്മിൽ ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവരുന്നതിൽ ധാരണയുമായില്ല. ഭാവിയിൽ ഇത് രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇരു പക്ഷത്തിനും ആശങ്ക.

07:59 AM (IST) Jun 27

നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക്; വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും, രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടിയുറപ്പിക്കും

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. രാവിലെ 9 മണിക്ക് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും.

07:59 AM (IST) Jun 27

'പച്ചക്കറി കൃഷിക്ക് ഒരു കോടി സബ്സിഡി വാങ്ങി'; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം

കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്സിഡി വാങ്ങിയത്. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.


More Trending News