വളരെ ദരി​ദ്രമായ കുടുംബപശ്ചാത്തലമായിരുന്നു ഇവരുടേത്. കോതമം​ഗലത്താണ് ഇവർ താമസിച്ചിരുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരോട് സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഉപജീവനമാർ​ഗം കണ്ടെത്തിയിരുന്നത്. വിജി അന്ധയാണ്.

കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും മകന്റെയും മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. പായിപ്ര സ്വദേശിനി വിജിയും രണ്ട് വയസുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. ഇന്ന് ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൂവാറ്റുപുഴയാറിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൂത്തമകൾക്കായി തെരച്ചിൽ തുടരുകയാണ്. മരണത്തിന് മുമ്പ് ഇവർ പിറവം പോസ്റ്റ് ഓഫീസ് ജം​ഗ്ഷനിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയാണ് വിജിയുടെയും രണ്ടരവയസുള്ള കുഞ്ഞിന്റെയും മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭർത്താവിനെയും മകളെയും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വിജിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോൾ ഇവർ നാല് പേരും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്. ആത്മഹത്യയാണോ എന്ന സംശയം പൊലീസ് ഉന്നയിച്ചിരുന്നു. രണ്ടാം ക്ലാസുകാരിയായ മൂത്ത മകൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

വളരെ ദരി​ദ്രമായ കുടുംബപശ്ചാത്തലമായിരുന്നു ഇവരുടേത്. കോതമം​ഗലത്താണ് ഇവർ താമസിച്ചിരുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരോട് സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഉപജീവനമാർ​ഗം കണ്ടെത്തിയിരുന്നത്. വിജി അന്ധയാണ്. വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഇവർക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നിരുന്നു, തുടർന്ന് ഇവർ കോതമം​ഗലം പൊലീസ് സ്റ്റേഷനെ സമീപിക്കുകയും പൊലീസ് ഉദ്യോ​ഗസ്ഥർ ഇവർക്കായി താമസം സ്ഥലം ശരിയാക്കി നൽകുകയും ചെയ്തിരുന്നു. ഈ ആഴ്ച ഇവിടേയ്ക്ക് മാറാനിരിക്കേയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്.

മൂവാറ്റുപുഴയാറിൽ അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെയും മൃതദേഹം കണ്ടെത്തി | Ernakulam