ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിഷ ഓടുന്ന ആളാണ് ബിജു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം..ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 50 വയസ്സുകാരനായ പിക്കപ്പ് ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ ബിജു കുമാറിന്റെ മൃതദേഹമാണ് ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രത്തിലെ കുളത്തിൽ കണ്ടെത്തിയത്. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകാര്യം പോലീസ് സംഘം സംഭവസ്ഥലം പരിശോധിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി അക്ഷേത്രക്കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ നിന്നും ബിജു കുമാറിന്റെ ബന്ധുക്കളിൽ നിന്നും ശ്രീകാര്യം പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം നടന്നുവരികയാണ്.

YouTube video player