ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കുന്നതിൽ എസ്ഐടി ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം. 2025ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കുന്നതിൽ എസ്ഐടി ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം. 2025ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ആദ്യ കേസിൽ ജാമ്യം നൽകി കോടതി നടത്തിയ പരാമർശങ്ങളാണ് എസ്ഐടി ഉന്നതരിലെ ആശയക്കുഴപ്പത്തിന് കാരണം. തന്ത്രിയുടെ അറസ്‌റ്റിനെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്ന് എതിർത്തിരുന്നു. ഈ സാ​ഹചര്യത്തിൽ തന്ത്രിയെ വീണ്ടും പ്രതിയാക്കിയാൽ സർക്കാരിൽ നിന്നുളള പ്രതികരണവും എസ്ഐടിയെ കുഴക്കുന്നുണ്ട്. കേസിൽ തിങ്കളാഴ്ചത്തെ റിപ്പോർട്ട് നിർണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player