യുപിഎസ്‍സി കൈമാറിയ പട്ടികക്ക് പുറത്ത് നിന്നുള്ള ആളെ ഡിജിപിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുന്നു. ഇൻചാർജ് ഡിജിപി നിയമനം നിയമയുദ്ധത്തിന് കാരണമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൻ. യുപിഎസ്‍സി തീരുമാനിച്ച ചുരുക്കപട്ടികയിൽ നിന്നും ഒരാളെ നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.
10:49 PM (IST) Jun 29
വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
10:14 PM (IST) Jun 29
പാർട്ടിയെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യമാണ് വാർത്തക്ക് പിന്നിലെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നൽകുന്നതെന്നും പി ജയരാജൻ കുറിച്ചു.
09:52 PM (IST) Jun 29
കുട്ടനാട് തലവടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ വടയാറ്റുപറമ്പിൽ മോഹനന്‍റെ വീട്ടിൽ നിന്നാണ് വലിയ മൂര്‍ഖൻ പാമ്പിനെ പിടികൂടിയത്
08:28 PM (IST) Jun 29
12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎൻ സുരക്ഷാ കൗണ്‍സിൽ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം
08:14 PM (IST) Jun 29
അനീഷയുടെ വീട്ടിലും പരിസരത്തുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിനെ കാണിച്ച് കൊടുത്തു.
08:07 PM (IST) Jun 29
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത്.
07:23 PM (IST) Jun 29
ഹണിമൂണ്‍ ആഘോഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മഹുവ തന്നോട് തര്‍ക്കിക്കാൻ എത്തിയിരിക്കുകയാണെന്നും താൻ സ്ത്രീ വിരുദ്ധനാണെന്നാണ് മഹുവ ആരോപിക്കുന്നതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു
07:19 PM (IST) Jun 29
തൃശ്ശൂർ പുതുക്കാട് രണ്ട് കുഞ്ഞുങ്ങളെയും അനീഷ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് എഫ്ഐആർ.
06:52 PM (IST) Jun 29
ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്.
06:19 PM (IST) Jun 29
അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു.
05:32 PM (IST) Jun 29
പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.
04:30 PM (IST) Jun 29
എസിജിഎൽ നിര്‍മിക്കുന്ന ബസുകളിലെ ആദ്യ ബസുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിപ്പോള്‍ കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ വൈറലായിരിക്കുന്നത്
04:22 PM (IST) Jun 29
സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് അനീഷയുടെ അമ്മ സുമതി പറയുന്നത്.
03:06 PM (IST) Jun 29
എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്‍റെ പേരിൽ അധിക്ഷേപിക്കുന്നവർ ജനാധിപത്യവിശ്വാസികളല്ലെന്നും കെ.ആർ. മീര ചൂണ്ടിക്കാട്ടി
03:01 PM (IST) Jun 29
തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.
02:23 PM (IST) Jun 29
യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ലെന്നാണ് ഡോക്ടർ പി കെ ജബ്ബാർ ഏഷ്യാനെറ്റ് ന്യൂസിനോട്
02:09 PM (IST) Jun 29
ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണെന്നും മൊഴിയിലുണ്ട്.
01:39 PM (IST) Jun 29
കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പോലീസിന്റെ അനുമാനം .2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്.
01:07 PM (IST) Jun 29
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 പേരെ കാണാതായി.
01:00 PM (IST) Jun 29
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണിനുള്ളിലായ ആളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
12:27 PM (IST) Jun 29
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. സർജറി ചെയ്‌താൽ തുന്നി കൂട്ടാൻ നൂൽ ഇല്ലാത്ത അവസ്ഥയാണുള്ളത്.
12:10 PM (IST) Jun 29
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.
11:36 AM (IST) Jun 29
ചെവിക്ക് പിന്നില്‍ ഗ്സാസുകൊണ്ട് കുത്തേറ്റ ബഷീര്‍ ചികിത്സയിലാണ്.
11:22 AM (IST) Jun 29
സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്
11:19 AM (IST) Jun 29
തൃശൂർ പുതുക്കാട് ആണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
10:02 AM (IST) Jun 29
ഞാൻ പറഞ്ഞതെല്ലാം പരമാർത്ഥമാണെന്നും പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വിശദീകരിച്ചു.
10:00 AM (IST) Jun 29
ദേശീയപാത ശോചാവസ്ഥയിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വീഡിയോയിൽ അപകീർത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായുമാണ് പരാതി.
09:00 AM (IST) Jun 29
4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്.
08:55 AM (IST) Jun 29
സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും ഉയർത്തും. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കുക.
08:14 AM (IST) Jun 29
പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ല. വിവാദത്തിൻ്റെ ആവശ്യമില്ല.
07:48 AM (IST) Jun 29
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്.
07:26 AM (IST) Jun 29
ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്സ് കോൺവെൻറ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ, തിങ്കളാഴ്ച സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളേയും അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കും. ആരോപണ വിധേയരായ അധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കും. സഹപാഠികൾ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. അതേസമയം സ്കൂളിൽ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും.
07:26 AM (IST) Jun 29
കൊലപ്പെടുത്തിയ ശേഷം തമിഴ്നാട് ചേരമ്പാടിയിൽ കുഴിച്ചിട്ട സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണ് എത്തിച്ചത്. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. അതേസമയം, കേസിലെ മുഖ്യ പ്രതി വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
07:25 AM (IST) Jun 29
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധി ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം നടത്താനാണ് വകുപ്പിന്റെ തീരുമാനം. ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലോടെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഉപകരണക്ഷാമം സജീവ ചർച്ചയാവുകയാണ്. സ്റ്റോക്ക് പുതുക്കുന്നതിലെ കാലതാമസവും കുടിശ്ശിക തീർക്കാത്തതും വിദഗ്ധ ചികിത്സ വിഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
07:24 AM (IST) Jun 29
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
07:24 AM (IST) Jun 29
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചു. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.