മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ ആരോ​ഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആശുപത്രിയിലെത്തിയിരുന്നു.

YouTube video player