സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.

05:57 PM (IST) Aug 01
അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും കാരണം, നിറപുത്തരി ചടങ്ങുകൾക്കായി ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് അഭ്യർത്ഥിച്ചു
05:28 PM (IST) Aug 01
ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം. ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
04:53 PM (IST) Aug 01
അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ പ്രളയസമാനമായ സാഹചര്യം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി, സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരിച്ചു. ഒമ്പത് ജില്ലകളിലും ആറ് ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
04:07 PM (IST) Aug 01
പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ബസ് കുടുങ്ങിയത്. സമീപവാസികളും നാട്ടുകാരും ചേർന്ന് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും രക്ഷപ്പെടുത്തി
03:20 PM (IST) Aug 01
ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദ (62) യാണ് മരിച്ചത്. രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
03:16 PM (IST) Aug 01
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര നിർദ്ദേശം നൽകി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് സാഹചര്യവും നേരിടാൻ സജ്ജരാകാനാണ് നിർദ്ദേശം. മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം
03:01 PM (IST) Aug 01
അതിതീവ്ര മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ജലനിരപ്പ് 422 മീറ്ററിലെത്തിയാൽ ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്, ഇതിന്റെ ഫലമായി ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി
02:50 PM (IST) Aug 01
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതൽ 5 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
02:30 PM (IST) Aug 01
പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമർശനം.
02:27 PM (IST) Aug 01
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു
02:16 PM (IST) Aug 01
വിദ്യാർത്ഥികളോട് ക്ഷമിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.
02:05 PM (IST) Aug 01
ഇ 20 പെട്രോൾ ഉപയോഗത്തിനെതിരെ കെജ്രിവാൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് റാലി നടത്തുമെന്നും, വിലവർദ്ധനവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു
01:44 PM (IST) Aug 01
സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളി. ദുരന്തങ്ങൾ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളിൽ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങൾക്ക് എൽ നിനോ വർഷങ്ങളിൽ സാധ്യതയേറെയാണ്.
01:19 PM (IST) Aug 01
വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴയിൽ രണ്ട് പേർ മരിച്ചു. മലപ്പുറത്ത് നാലുവയസുകാരനും വയനാട്ടിൽ ഒരാളുമാണ് മരിച്ചത്. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
01:16 PM (IST) Aug 01
ആര്യമ്പാവ് വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായി നിലച്ചു.
12:59 PM (IST) Aug 01
സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴക്കെടുതി രൂക്ഷം. മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു
12:51 PM (IST) Aug 01
ഇന്നലെയാണ് അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ പെട്ട് അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിയുന്നത്.
12:24 PM (IST) Aug 01
കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് -നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്
12:11 PM (IST) Aug 01
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
12:10 PM (IST) Aug 01
ഗുരുതരമായ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആദ്യന്തര വകുപ്പ് അവസാനിപ്പിച്ചു. അടിയന്തിരമായി തീരുമാനം പിൻവലിക്കണമെന്ന് പിണറായി
11:52 AM (IST) Aug 01
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെയുള്ള സമുദ്രസുരക്ഷാ ദൗത്യങ്ങളുടെ ഏകോപനത്തിലും നേതൃത്വം നൽകി.വിശിഷ്ട സേവനത്തിനും മികച്ച പ്രവർത്തന നേതൃത്വത്തിനും അംഗീകാരമായി 2024-ൽ അതി വിശിഷ്ട സേവാ മെഡലും 2025-ൽ യുദ്ധ സേവാ മെഡലും നൽകി രാജ്യം ആദരിച്ചു. തൃശൂർ സ്വദേശിയാണ് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്.
11:07 AM (IST) Aug 01
അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
10:30 AM (IST) Aug 01
10:13 AM (IST) Aug 01
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. മൂന്ന് മരണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു
09:26 AM (IST) Aug 01
പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെളളം കയറിയ റാന്നി ടൗണിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്.
09:12 AM (IST) Aug 01
09:03 AM (IST) Aug 01
ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ വീട്ടമ് മരിച്ചു. രവി എന്നയാളുടെ ഭാര്യ സുമതിയാണ് മരിച്ചത്. പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫ് മരിച്ചു.
08:33 AM (IST) Aug 01
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു
08:21 AM (IST) Aug 01
ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് അനുമാനം. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
07:23 AM (IST) Aug 01
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.
07:03 AM (IST) Aug 01
ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.