20 വർഷത്തെ തടവിന് ശേഷം സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് നാട്ടിലെത്തും. ഏഴരയോടെ വിമാനം കരിപ്പൂരിലെത്തും.

11:52 PM (IST) May 28
ചക്കയും മാങ്ങയും പഴുക്കുന്ന കാലം വയനാട്ടിലെ വനയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭീതിയുടേത് കൂടിയാണ്
11:22 PM (IST) May 28
മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) അറസ്റ്റിൽ
09:26 PM (IST) May 28
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ. ലോക്കൽ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്.
07:56 PM (IST) May 28
നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി.
07:36 PM (IST) May 28
മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. 57 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
07:16 PM (IST) May 28
കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
06:32 PM (IST) May 28
പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ. എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
05:00 PM (IST) May 28
18 വർഷത്തോളം നാട്ടിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് അബ്ദുൽ റഹീം. നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്നും മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുൽ റഹീം പറഞ്ഞു.
04:30 PM (IST) May 28
ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
02:28 PM (IST) May 28
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു
02:11 PM (IST) May 28
ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു
01:50 PM (IST) May 28
മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
01:14 PM (IST) May 28
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൂടൽ കാരയ്ക്കാക്കുഴിയിൽ വനം വകുപ്പിന്‍റെ ഡ്രോൺ പരിശോധന
12:56 PM (IST) May 28
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണ് പത്തനാപുരത്തെ തോൽവിയുടെ പ്രധാന കാരണമായതെന്ന് സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
12:38 PM (IST) May 28
താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11:54 AM (IST) May 28
കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം.
11:46 AM (IST) May 28
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിജയ് തന്നെ വിളിച്ചെന്ന് തൃശൂർ എംപി സുരേഷ് ഗോപി
11:21 AM (IST) May 28
അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആളുകളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു
11:21 AM (IST) May 28
സത്യം തെളിയിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ചീഫ് ഓഫീസർ സനു ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽച്ചാൽ ഭേദിച്ച് ക്രൂഡോയിൽ കടത്ത് അടക്കം ആരോപിച്ചാണ് നാവികരെ കസ്റ്റഡിയിലെടുത്തത്.
09:33 AM (IST) May 28
പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
09:06 AM (IST) May 28
വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്.
09:00 AM (IST) May 28
മധ്യപ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക് 24 മണിക്കൂറും സായുധ പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി
08:35 AM (IST) May 28
സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു.
08:00 AM (IST) May 28
മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകക്കേസ് പ്രതിയുമായ യുവാവ് അറസ്റ്റില്‍
07:58 AM (IST) May 28
പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
07:20 AM (IST) May 28
റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.
06:51 AM (IST) May 28
അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം.