പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.

തിരുവനന്തപുരം: ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പുതുവസ്ത്രങ്ങള്‍ ധരിച്ചും ഒത്തുചേര്‍ന്നും സ്നേഹം പങ്കുവെച്ചും പ്രാര്‍ത്ഥനാനിരതമായ ഈ ദിവസം സമ്പന്നമാക്കുകയാണ് വിശ്വാസികള്‍. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചിലയിടത്ത് ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കില്ല. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അഗ്നി പരീക്ഷണങ്ങളെ വിശ്വാസ ദൃഡത കൊണ്ട് അതിജയിക്കാമെന്ന സന്ദേശ ദിനവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം. രാവിലെ പെരുന്നാള്‍ നമസ്കാരം. വിശ്വാസികളെ സ്വീകരിക്കാന്‍ പള്ളികള്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ചിലയിടത്ത് ഈദുഗാഹുകള്‍ ഇല്ല. നമസ്കാരങ്ങള്‍ക്ക് ശേഷം സ്നേഹാശംകള്‍ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടക്കും. 

മൈലാഞ്ചിയിട്ടും പുതുവസ്ത്രമണിഞ്ഞ് കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നും സൗഹൃദം പങ്കുവെച്ചും ഈ ദിവസം സമ്പന്നമാകും. ഇല്ലാത്തവര്‍ക്കുള്ള കരുതലും ചേര്‍ത്തുപിടിക്കലും മതമൈത്രിയും കൂടിയുമാണ് വലിയ പെരുന്നാള്‍. ഇന്നലെ അവധി ലഭിച്ചത് വിവിധ ജില്ലകളില്‍ നിന്നും നാട്ടിലെത്തേണ്ടവര്‍ക്ക് അനുഗ്രഹമായി. വിപണിയില്‍ കനത്ത തിരക്കാണ് ഇന്നലെ രാത്രി അനുഭവപ്പെട്ടത്.

സഹനത്തിന്‍റെയും ത്യാഗത്തിന്‍റേയും സാഹോദര്യത്തിന്റെയും ദിനം; ഇന്ന് വലിയ പെരുന്നാള്‍