റെയ്ഡിനിടയിലെ സംഘർഷം പെട്ടെന്നുണ്ടായതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. പിന്നിൽ ആസൂത്രണമുണ്ട്. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയനെയും കരിമണൽ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത വീണയുടെ മൊബൈൈൽ ഫോൺ ശാസത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം സമൻസ് നൽകാനാണ് നീക്കം. തിരുവനന്തപുരത്ത് ഇഡി സംഘത്തെ ആക്രമിച്ചത് പെട്ടെന്നുള്ള പ്രകോപനമല്ലെന്നും ആസൂത്രിതമാണെന്നും ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ 12 ഇടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 200 ലേറെ രേഖകളാണ് ഇഡി പിടിച്ചെടുത്തിട്ടുള്ളത്. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഏതാനും രേഖകളും വീണയുടെ മൊബൈൽ ഫോണും പിടികൂടിയിട്ടുണ്ട്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി വീണയ്ക്കുള്ള സ്ഥിരം നിക്ഷേപങ്ങളുടെ വിശദാശംങ്ങളും കണ്ടെത്തിയ രേഖകളിലുണ്ട്. 

പണം നൽകിയ ശശിധരൻ കർത്തയുടെ വീട്ടിൽ നിന്ന് ലാപ് ടോപ് അടക്കം ചില ഡിജിറ്റൽ തെളിവുകളും കസ്റ്റഡിയിലെടുത്തു. ഇവയുടെ ശാസ്ത്രീയ പരിശോധനയാണ് വേഗത്തിലാക്കിയിട്ടുള്ളത്. വീണ വിജയന് കരിമണൽ കമ്പനിയിൽ നിന്ന് 2.78 കോടിരൂപ ഐടി സേവനങ്ങളുടെ പേരിലും 50 ലക്ഷം രൂപ കരിമണൽ കർത്തയുടെ അനുബന്ധ കമ്പനിയിൽ നിന്ന് വായ്പയായും ലഭിച്ചിട്ടുണ്ട്. ഈ ഇടപാടിൽ വീണ നൽകിയ മൊഴിയിൽ കൃത്യതയില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ അടക്കമുള്ളവരെ കേസിൽ ഉടൻ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം വീണ വിജയനെയും നോട്ടീസ് നൽകി വിളിപ്പിക്കനാണ് ഇഡി നീക്കം. 

ഫോൺ പരിശോധനയിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയ പരിശോധന ഫലവും നി‍ർ‍ണായകമാണ്. 2019 മുതൽ വീണ ഉപയോഗിച്ചിരുന്ന ഫോൺ ആണ് കസ്റ്റഡിയിലുള്ളത്. പരിശോധനയക്കിടെ ഇന്നലെയുണ്ടായ ആക്രമ സംഭവങ്ങളിൽ ഇഡി ഡയറക്ട്രേേറ്റ് റിപ്പോർട്ട് തേടിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമല്ല ആസൂത്രിതമാണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് ഡയറക്ട്രേറ്റിന് ഉദ്യോഗസ്ഥർ അറിയിച്ചത്. സ്ഥിതി കേന്ദ്ര സർക്കാറിനെ ധരിപ്പിക്കാനാണ് നീക്കം. 

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലുകൾ ബംഗലുരുവിലേക്ക് മാറ്റിയേക്കുമെന്ന പ്രചാരണങ്ങളുണ്ടെങ്കിലും ഇഡി ഉദ്യോഗസ്ഥർ അത് തള്ളി. ഇതിനിടെ കേസ് നടപടികൾ തടയണമെനനാവശ്യപ്പെട്ട് സിഎംആർഎൽ ജീവനക്കാർ നാളെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അപ്പീൽ നൽകിയേക്കും. അങ്ങനെ വന്നാൽ പരിശോധന തടഞ്ഞതടക്കമുള്ള കാര്യങ്ങൾ ഇഡിയും കോടതിയെ ധരിപ്പിക്കും.

Asianet News Live | Pinarayi Vijayan | ED Raid | Malayalam Live News | Kerala News Updates